ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പിടിഎ പൊതുയോഗം നടത്തി

ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പിടിഎ പൊതുയോഗം സ്കൂള്‍ മാനേജര്‍ റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പിടിഎ പൊതുയോഗം സ്കൂള്‍ മാനേജര്‍ റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ബൈജു കൂവപറമ്പില്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ പി. ആന്സന് ഡൊമിനിക്, അധ്യാപക പ്രതിനിധി എം.ആര്. പാര്‍വതി, പിടിഎ ട്രഷറര്‍ മേരി ആന്റണി, പിടിഎ എക്സിക്യൂട്ടീവ് മെമ്പര്‍ എ.ടി. ഷാലി, കത്തീഡ്രല്‍ ട്രസ്റ്റി പി.ടി. ജോര്‍ജ്, ഫസ്റ്റ് അസിസ്റ്റന്റ് എം.ജെ. ഷീജ എന്നിവര്‍ സംസാരിച്ചു. പുതിയ അധ്യയന വര്‍ഷത്തെ പിടിഎ പ്രസിഡന്റ് ആയി ഷാജു ജോസ് ചിറയത്തിനെയും വൈസ് പ്രസിഡന്റ് ആയി ജോജോ വെള്ളാനിക്കാരനെയും തെരഞ്ഞെടുത്തു.