കള്ള്ഷാപ്പില് വച്ച് വയോധികനു നേരെ ആക്രമണം; പ്രതി അറസ്റ്റില്‍

കണ്ണന്.
ഇരിങ്ങാലക്കുട: കള്ള്ഷാപ്പില് വച്ച് വയോധികനു നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. വള്ളിവട്ടം സ്വദേശി പുളിക്കപ്പറമ്പില്‍ വീട്ടില്‍ കണ്ണന് (47) നെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്. മെയ് 28 ന് വൈകീട്ട് 4.30 ന് പൂവത്തുംകടവിലുള്ള കള്ള് ഷാപ്പില് വച്ച് പ്രതിയില്‍ നിന്ന് വാങ്ങിയ ഞണ്ടിനെ പിടിക്കുന്ന റിംഗ് തിരികെ കൊടുക്കുന്നതുമായ ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് ഇടയാക്കിയത്. വള്ളിവട്ടം സ്വദേശിയ കുമ്പകുളങ്ങര വീട്ടില്‍ ദിവാകരന് (60) നാണ് മര്‍ദനമേറ്റത്. കണ്ണന് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ ഒരു വധശ്രമക്കേസിലും, ഒരു അടിപിടിക്കേസിലും, ലഹരിയില്‍ പൊതുജനങ്ങളെ ശല്യം ചെയ്ത രണ്ട് കേസിലും അടക്കം നാല് ക്രമിനല്കേസിലെ പ്രതിയാണ്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എം.എസ്. ഷാജന്, സബ് ഇന്‍സ്പെക്ടര്‍ പി.ആര്. ദിനേഷ്കുമാര്‍, ഉദ്യോഗസ്ഥരായ ഇ.ജി. ജിജില്‍ കുമാര്‍, എം.എല്‍. വിജോഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.