കല്പറമ്പ് ബിവിഎം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പിടിഎ പൊതുയോഗം

കല്പറമ്പ് ബിവിഎം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ് ടു വിഭാഗം പിടിഎ പൊതുയോഗം സ്കൂള്‍ മാനേജര്‍ ഫാ. പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു.
കല്പറമ്പ്: ബിവിഎം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ് ടു വിഭാഗം പിടിഎ പൊതുയോഗം സ്കൂള്‍ മാനേജര്‍ ഫാ. പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ടി.സി. ബെന്നി അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് മാനേജര്‍ ഫാ. ജെറിന് മാളിയേക്കല്‍, പ്രിന്‍സിപ്പല്‍ ഇ. ബിജു ആന്റണി, കെ.വി. ജോസ്, മരിയ പോള്‍, സി.ജി. ജോബി, സി.കെ. റോസ്മേരി, ബെന്‍സി പോള്‍, കെ.എ. മരിയ ജ്യോതി എന്നിവര്‍ സംസാരിച്ചു. പിടിഎ പ്രസിഡന്റായി കവിത മേരിയേയും വൈസ് പ്രസിഡന്റായി ഇ.എസ്. സോബിനെയും തെരഞ്ഞെടുത്തു.