അന്താരാഷ്ട്ര ചലച്ചിത്ര മേളകള്‍ തുറന്നിടുന്നത് ലോകത്തിന്റെ വാതായനങ്ങള്‍: മന്ത്രി ആര്. ബിന്ദു

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ ഋതു അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്ര മേളയുടെ കൊടിയേറ്റം മന്ത്രി ഡോ. ആര് ബിന്ദു നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: അന്താരാഷ്ട്ര ചലച്ചിത്ര മേളകള്‍ തുറന്നിടുന്നത് ലോകത്തിന്റെ വാതായനങ്ങള്‍: മന്ത്രി ആര്. ബിന്ദു. ഋതു അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്ര മേളയുടെ കൊടിയേറ്റം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കോളജില്‍ ഋതു അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രമേള രണ്ടാം വട്ടം നടക്കുമ്പോള്‍ ക്യാമ്പസില്‍ ഇരുന്നു കൊണ്ടു തന്നെ ഒരു ലോക യാത്രനടത്താന്‍ കഴിയുന്ന അവസരമാണ് വിദ്യാര്‍ഥിനികള്‍ക്കു ലഭ്യമാവുന്നത്. പരിസ്ഥിതിയുടെ സംരക്ഷണവും കരുതലും യുവതലമുറയുടെ കൂടി ഉത്തരവാദിത്വമാണെന്ന് മന്ത്രി കൂട്ടിചേര്‍ത്തു.
സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള പഠനത്തില്‍ മിടുക്കിയായ ഒരു വിദ്യാര്‍ഥിനിക്ക് മന്ത്രി ധനസഹായം പ്രഖ്യാപിച്ചു. ഇരിങ്ങാലക്കുട നഗരസഭാ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി, നഗരസഭ കൗണ്‍സിലര്‍ ഫെനി എബിന് വെള്ളാനിക്കാരന്‍, ഐക്യുഎസി കോ ഓര്‍ഡിനേറ്റര്‍ ഡോ. ടി.വി. ബിനു, ഋതു അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്ര മേളയുടെ കോ ഓര്‍ഡിനേറ്റര്‍ ക്യാപ്റ്റന്‍ ലിറ്റി ചാക്കോ, ഫിലിം സൊസൈറ്റി പ്രതിനിധി രാധാകൃഷ്ണന് വെട്ടത്ത്, റെയ്ച്ചല്‍ റോസ് എന്നിവര്‍ സംസാരിച്ചു.