ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ് ഭാരവാഹികള്‍ സ്ഥാനമേറ്റെടുത്തു

സി.ജെ. ആന്റോ (പ്രസിഡന്റ്), ഷാജു കണ്ടകുളത്തി (സെക്രട്ടറി).
ഇരിങ്ങാലക്കുട: വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ 2025- 26 ലെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റെടുത്തു. ലയണ്‍സ് ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ ലയണ്‍ ഡിസ്ട്രിക്ട് 318 ഡി.വൈസ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ലയണ്‍ സുരേഷ് കെ. വാരിയര്‍ സത്യ വാചകം ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ പ്രസിഡന്റ് കെ.എ. ജോസഫ് അധ്യക്ഷത വഹിച്ചു. സി.ജെ. ആന്റോ (പ്രസിഡന്റ്), പി.സി. ജോര്‍ജ്, ഇ.എന്‍. സുധന് (വൈസ് പ്രസിഡന്റുമാര്‍), ഷാജു കണ്ടകുളത്തി (സെക്രട്ടറി), ഭാസിരാജ് (ജോ.സെക്രട്ടറി), കെ.എ ജോസഫ് (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായി സ്ഥാനമേറ്റെടുത്തു.
പിഎംജെഎഫ് അംഗങ്ങളായ എന്‍. വിശ്വനാഥന്, കെ.കെ. പോള്‍സണ്‍, എംജെഎഫ് അംഗമായ അഡ്വ. അജയ്കുമാര്‍ എന്നിവരെ ആദരിച്ചു. ഈ വര്‍ഷം പ്ലസു ടു, എസ്എസ്എല്‍സി എന്നിവയില്‍ ഉന്നത വിജയം കൈവരിച്ച ലയണ്‍സ് കുടുംബത്തിലെ കുട്ടികള്‍ക്ക് സോണ്‍ ചെയര്മാന് ഹാരിഷ് പോള്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഈ വര്‍ഷത്തെ സര്‍വ്വീസ് പ്രൊജക്ട് ഉദ്ഘാടനം റീജിയണ്‍ ചെയര്മാന് റോയ് അലുക്ക നിര്‍വഹിച്ചു. ഡിസ്ട്രിക്റ്റ് കോ. ഓര്‍ഡിനേറ്റര്‍മാരായ ബിജു പൊറത്തൂര്‍, ഷാജന് ചക്കാലക്കല്‍, സെക്രട്ടറി ഷാജു കണ്ടംകുളത്തി എന്നിവര്‍ സംസാരിച്ചു.