ഇറച്ചിക്കോഴിവില ഏകീകരിച്ച് പൂമംഗലം പഞ്ചായത്ത്……
വില വ്യത്യാസത്തില്‍ കച്ചവടം ഉപേക്ഷിച്ച് വ്യാപാരികള്‍
അരിപ്പാലം: പൂമംഗലം ഗ്രാമപഞ്ചായത്തിലെ ഏതു കോഴിക്കടയിലും ഇനി ഒരേവിലതന്നെ. കോഴിക്കച്ചവടത്തിലെ വടംവലിയും മത്സരവും ഒഴിവാക്കാനും ഒരേരീതിയില്‍ എല്ലാ കച്ചവടക്കാര്‍ക്കും ലാഭവിഹിതം ലഭിക്കുന്നതിനുമായിട്ടാണു ഗ്രാമപഞ്ചായത്ത് വില്‍പ്പന ഏകീകരിച്ചത്. പല വിലകളില്‍ കോഴിവില്‍പ്പന നടത്തുന്നതുമൂലം ചെറുകിട കച്ചവടക്കാര്‍ക്കും ലാഭവിഹിതം ലഭിക്കുന്നതിനുമായിട്ടാണു ഗ്രാമപഞ്ചായത്ത് വില്പന ഏകീകരിച്ചത്. പല വിലകളില്‍ കോഴിവില്‍പ്പന നടത്തുന്നതുമൂലം ചെറുകിട കച്ചവടക്കാര്‍ തൊഴില്‍ ഉപേക്ഷിക്കേണ്ട അവസ്ഥ വരുകയാണെന്നുകാണിച്ച് കോഴിവില്പനക്കാര് പഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ കോഴിക്കച്ചവടക്കാരെയും വിളിച്ചു ചേര്‍ത്ത് നടത്തിയ ചര്‍ച്ചയിലാണു തീരുമാനം. നിലവില്‍ പഞ്ചായത്തില്‍ 14 പേരാണു ഇറച്ചിക്കോഴി കച്ചവടം നടത്തുന്നത്. കോഴിവില ഏകീകരിക്കാനും പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാനും വില്‍പ്പനക്കാരുടെ വാട്സ് ആപ് ഗ്രൂപ്പും ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രക്ഷാധികാരിയും സാംബശിവന് കണ്ണംപറമ്പില്‍ പ്രസിഡന്റും വിവേക് പാച്ചേരി സെക്രട്ടറിയുമായി കമ്മിറ്റിയും രൂപവത്കരിച്ചു. ഇരിങ്ങാലക്കുട മാര്‍ക്കറ്റ് വിലയില്‍ നിന്നു രണ്ടുരൂപ അധികം വാങ്ങിയാണു പഞ്ചായത്ത് പ്രദേശങ്ങളില്‍ കാലങ്ങളായി ചെറുകിട കച്ചവടക്കാര്‍ ഇറച്ചിക്കോഴി വിറ്റിരുന്നത്. എന്നാല്‍ സാമ്പത്തികഭദ്രതയുള്ള ചിലര്‍ മാര്‍ക്കറ്റ് വിലയേക്കാള്‍ വളരെ താഴ്ത്തി ഇറച്ചിക്കോഴി വില്ക്കാന് തുടങ്ങിയതോടെയാണു കച്ചവടക്കാര്‍ പ്രതിസന്ധിയിലായത്. കടമുറി വാടക, വൈദ്യുതി ബില്ല്, വേസ്റ്റ് ഒഴിവാക്കല്‍ തുടങ്ങിയവയ്ക്കായി കൂടുതല്‍ തുക ചെലവഴിക്കേണ്ടിവരുന്നുണ്ട്. വിലകുറച്ച് വില്ക്കുന്നവരോടു മത്സരിക്കാന്‍ സാധാരണക്കാരായ കച്ചവടക്കാര്‍ക്കു കഴിയാതെ വന്നതോടെ പലരും കച്ചവടം ഉപേക്ഷിക്കാന്‍ തുടങ്ങിയതായി കച്ചവടക്കാര്‍ പറയുന്നു. പഞ്ചായത്തിലെ എല്ലാ ഇറച്ചിക്കോഴി വില്പനക്കാരും ഇപ്പോള്‍ ഏകീകരിച്ച വിലയിലാണു കച്ചവടം നടത്തുന്നത്. സമീപ പഞ്ചായത്തുകളിലെ ചിലര്‍ ഇതിലും കുറഞ്ഞവിലയില്‍ കോഴി വില്‍പ്പന നടത്തുന്നത് ഇവിടത്തെ കടകള്‍ക്കു ഭീഷണിയാണ്. അവര്‍കൂടി ഇത്തരത്തില്‍ വില്‍പ്പനവില ഏകീകരിക്കുകയാണെങ്കില്‍ നല്ലതാണെന്നു പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി പറഞ്ഞു.