കത്തീഡ്രല്‍ ഇടവകയുടെ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ മാതൃകപരം: മന്ത്രി ഡോ. ആര്. ബിന്ദു
ദുക്റാന തിരുനാള്ഊട്ട് ഒഴിവാക്കി നഗരസഭയുടെ സമൂഹ അടുക്കളയിലേക്ക് ഒരു ദിവസത്തെ ഭക്ഷണം
ഇരിങ്ങാലക്കുട: കോവിഡ് കാലയളവില്‍ ഇരിങ്ങാലക്കുട കത്തീഡ്രല്‍ ഇടവക ചെയ്യുന്ന സാമുഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ ഏവര്‍ക്കും മാതൃകാപരമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര് ബിന്ദു അഭിപ്രായപ്പെട്ടു. സെന്റ് തോമസ് കത്തീഡ്രലില്‍ നടന്ന ദുക്റാന തിരുനാളാഘോഷത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി. കത്തീഡ്രല്‍ വികാരി ഫാ. പയസ് ചിറപ്പണത്ത് അധ്യക്ഷത വഹിച്ചു. പാവപ്പെട്ട വിദ്യാര്‍ഥികളുടെ പഠന സൗകര്യത്തിനായി മൊബൈല്‍ ഫോണുകള്‍ മന്ത്രിയെ ഏല്‍പ്പിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ. സാംസണ് എലുവത്തിങ്കല്‍, ഫാ. ടോണി പാറേക്കാടന്‍, ഫാ. ജിബിന്‍ നായത്തോടന്‍, ട്രസ്റ്റിമാരായ ജോസ് കൊറിയന്‍, വര്‍ഗീസ് തൊമ്മാന, അഗസ്റ്റിന്,
ജിയോ പോള്‍ തട്ടില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ടെല്‍സണ്‍ കോട്ടോളി, മുന്‍ ട്രസ്റ്റി പോളി കുറ്റിക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു. എല്ലാവര്‍ഷവും നടത്തുന്ന ഊട്ട് സദ്യ ഇത്തവണ ഒഴിവാക്കി നഗരസഭയുടെ സമൂഹ അടുക്കളയിലേക്കു വേണ്ട ഒരു ദിവസത്തെ ഭക്ഷണത്തിന്റ തുക മുനിസിപ്പല്‍ വൈസ് ചെയര്മാന് പി.ടി. ജോര്‍ജിനെ ഏല്‍പ്പിച്ചു.