ചാരായം കണ്ടെത്തി; കോറോട്ടുവീട്ടില് ദിബീഷി (41) നെ പോലീസ് പിടികൂടി

കാട്ടൂര്‍: ചാരായം കണ്ടെത്തി. എസ്പിയുടെ നിര്‍ദേശാനുസരണം എസ്ഐ രാജേഷും സംഘവും നടത്തിയ പരിശോധനയില്‍ കാട്ടൂര്‍ വില്ലേജില്‍ നെടുമ്പുര കോറോട്ടുവീട്ടില് നിന്ന് ചാരായം കണ്ടെത്തി. സംഭവത്തില്‍ കോറോട്ടുവീട്ടില് ദിബീഷി (41) നെ പോലീസ് പിടികൂടി. സംഭവസ്ഥലത്തുനിന്നും നാലര ലിറ്റര്‍ ചാരായവും 25 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി. പരിശോധനയില്‍ എസ്ഐ സൂരജ്, എഎസ്ഐ ഹരിഹരന്, എസ്സിപിഒ ഷാനവാസ്, എസ്സിപിഒ മുരുകദാസ്, ഡ്രൈവര്‍ എബിന് എന്നിവരും ഉണ്ടായിരുന്നു.