സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിദ്യാലയ ശുചീകരണ പരിപാടി നടത്തി

ഇരിങ്ങാലക്കുട: സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിദ്യാലയ ശുചീകരണ പരിപാടി നടത്തി. ശുചീകരണ പരിപാടി വാര്‍ഡ് കൗണ്‍സിലര്‍ ഫെനി എബിന് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് തോമസ് കോട്ടോളി അധ്യക്ഷത വഹിച്ചു. സ്കൂള്‍ ഹെഡ്മിസ്ട്രസ് മിന്‍സി, മാനേജ്മെന്റ് പ്രതിനിധിയും കത്തീഡ്രല്‍ ട്രസ്റ്റിയുമായ അഡ്വ. ഹോബി ജോളി, സ്റ്റാഫ് സെക്രട്ടറി നീമറോസ് എന്നിവര്‍ പ്രസംഗിച്ചു. അധ്യാപകര്‍, അനധ്യാപകര്‍, പിടിഎ ഭാരവാഹികള്‍, മാനേജ്മെന്റ് പ്രതിനിധികള്‍ എന്നിവര്‍ സന്നിഹിതരായി.