ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ക്ലബ് ഫൂട്ട് ക്ലിനിക്
ഇരിങ്ങാലക്കുട: ലോക ക്ലബ് ഫൂട്ട് ദിനത്തില്‍ ജനറല്‍ ആശുപത്രിയില്‍ ക്ലബ് ഫൂട്ട് ക്ലിനിക് പ്രവര്‍ത്തനമാരംഭിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ അംബിക പള്ളിപ്പുറത്ത് ഉദ്ഘാടനം ചെയ്തു. കുഞ്ഞ് ജനിക്കുമ്പോള്‍ തന്നെ ഒരു പാദമോ ഇരുപാദങ്ങളോ കാല്കുഴിയില്നിന്ന് അകത്തേക്ക് വളഞ്ഞിരിക്കുന്ന അവസ്ഥയാണ് ക്ലബ് ഫൂട്ട്. കുട്ടി ജനിച്ച് ആദ്യ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചികിത്സ ആരംഭിക്കുകയും അഞ്ചു വയസ് ആകുമ്പോഴേക്കും കൃത്യമായ ചികിത്സയിലൂടെ കുട്ടിയുടെ പാദങ്ങള്‍ പൂര്‍ണമായി നിവര്‍ന്നു സാധാരണ നിലയില്‍ എത്തിക്കുകയും ചെയ്യുന്നതാണ് ചികിത്സ. വാര്‍ഡ് കൗണ്‍സിലര്‍ പി.ടി. ജോര്‍ജ് അധ്യക്ഷത വഹിച്ചു. ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോള്‍, ഓര്‍ത്തോ വിഭാഗത്തിലെ ഡോ. ആശിഷ്, നഴ്സിങ് സൂപ്രണ്ട് ഉഷ, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി. പ്രസാദ്, പിആര്‍ഒ ഫെബിന് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.