കല്ലംകുന്ന് സര്‍വീസ് സഹകരണ ബാങ്കും വി.കെ. മോഹനന് കാര്‍ഷിക സംസ്കൃതി ആളൂര്‍ ക്ലസ്റ്ററും കൃഷിയിലേക്ക്
നടവരമ്പ്: കൃഷിവകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കല്ലംകുന്ന് സര്‍വീസ് സഹകരണ ബാങ്കില്‍ കൃഷി തുടങ്ങി. കോക്കനട്ട് കോംപ്ലക്സിലെ 50 സെന്റ് സ്ഥലത്ത് ആരംഭിച്ച പച്ചക്കറി കൃഷി വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.എന്‍. ലക്ഷ്മണന് അധ്യക്ഷത വഹിച്ചു. വേളൂക്കര പഞ്ചായത്ത് കൃഷി ഓഫീസര്‍ വി. ധന്യ, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ എം.കെ. ഉണ്ണി, ബാങ്ക് സെക്രട്ടറി സി.കെ. ഗണേഷ്, പി.ആര്. വിജയന്, ടി.എന്‍. മുരളി, അനില്‍ നായര്‍, സി.കെ. ശിവജി, പി.ആര്. സതീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
വി.കെ. മോഹനന് കാര്‍ഷിക സംസ്കൃതി ആളൂര്‍ ക്ലസ്റ്റര്‍ ഞങ്ങളും കൃഷിയിലേക്ക് തുടക്കമായി
ഇരിങ്ങാലക്കുട: വി.കെ. മോഹനന് കാര്‍ഷിക സംസ്കൃതി ആളൂര്‍ ക്ലസ്റ്ററിന്റെ നേതൃത്വത്തില്‍ ഒരേക്കര്‍ വരുന്ന കൃഷിഭൂമിയില്‍ പച്ചക്കറി കൃഷി ചെയ്തുകൊണ്ട് ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജനങ്ങളില്‍ കാര്‍ഷിക സംസ്കാരം ഉണര്‍ത്തി സുരക്ഷിത ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന കൃഷിവകുപ്പ് മറ്റു വകുപ്പുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി ആളൂര്‍ ഗ്രാമപഞ്ചായത്തിലെ വി.കെ. മോഹനന് കാര്‍ഷിക സംസ്കൃതിയുടെ നേതൃത്വത്തില്‍ തുടക്കം കുറിക്കാനായത് അഭിമാനകരമായ നേട്ടമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കിസാന്‍ സഭ മണ്ഡലം പ്രസിഡന്റ് എം.ബി. ലത്തീഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു ഷാജു, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ എം.എസ്. വിനയന്, ഷൈനി തിലകന്, ഡിബിന്‍ പാപ്പച്ചന്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജിഷ ബാബു, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീര്‍, ആളൂര്‍ പഞ്ചായത്ത് കൃഷി ഓഫീസര്‍ പി.ഒ. തോമസ്, വി.കെ. മോഹനന് കാര്‍ഷിക സംസ്കൃതി മണ്ഡലം കോഡിനേറ്റര്‍ എം.കെ. ഉണ്ണി, സിപിഐ ആളൂര്‍ ലോക്കല്‍ സെക്രട്ടറി ടി.സി. അര്ജുനന്, ഇ.കെ. ഗോപിനാഥന്, പി.കെ. സദാനന്ദന്, ഉണ്ണികൃഷ്ണന് മാസ്റ്റര്‍, കലേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.