ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് യൂണിഫോം സുരക്ഷാ ഉപകരണ വിതരണം

കോണത്തുക്കുന്ന്: വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ വീടുകളില്‍ നിന്നും കടകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും അജൈവ പ്ലാസ്റ്റിക് മാലിന്യ ശേഖരണം നടത്തുന്ന ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്കുള്ള യൂണിഫോമുകളും സുരക്ഷാ ഉപകരണങ്ങളും വിതരണം ചെയ്തു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജന ബാബു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. നിര്‍വ്വഹണ ഉദ്യോഗസ്ഥയായ ഒ.ടി ബിനു സ്വാഗതം പറഞ്ഞു. പ്രസിഡന്റ് എം.എം. മുകേഷ് യുണിഫോമുകളുടെ വിതരണം ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജിയോ ഡേവിസ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഷറഫുദ്ദീന്, വാര്‍ഡ് മെമ്പര്‍ ഷംസു വെളുത്തേരി, ശുചിത്വ മിഷന് റിസോഴ്സ് പേഴ്സണ്‍ പി.എം. വേലായുധന്, സെക്രട്ടറി ഇന്‍ചാര്‍ജ്ജ് സുജന്‍ പൂപ്പത്തി തുടങ്ങിയവര്‍ പ്രസംഗിച്ചു. വാര്‍ഡ് മെമ്പര്‍ സിമി റഷീദ് നന്ദി പ്രകാശിപ്പിച്ചു.