അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന് പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന് ഇരിങ്ങാലക്കുട ഏരിയ സമ്മേളത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട പൂതംകുളം മൈതാനിയില്‍ നിന്നാരംഭിച്ച പ്രകടനവും തുടര്‍ന്ന് ടൗണ്‍ഹാള്‍ അങ്കണത്തില്‍ സംഘടിപ്പിച്ച പൊതുസമ്മേളനവും എഐഡിഡബ്ല്യുഎ ജില്ലാ ട്രഷറര്‍ കെ.ആര്. സീത ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ചിന്ത സുഭാഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ആര്. വിജയ, സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം ലത ചന്ദ്രന്, കെഎസ്കെടിയു കേന്ദ്ര കമ്മിറ്റിയംഗം ലളിത ബാലന്, ജില്ലാ കമ്മിറ്റിയംഗം വത്സല ബാബു, മീനാക്ഷി ജോഷി, വിജയലക്ഷ്മി വിനയ ചന്ദ്രന്, ഷീജ ജോയ് എന്നിവര്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു. യോഗത്തിന് ജില്ലാ കമ്മിറ്റിയംഗം ഷീജ പവിത്രന് സ്വാഗതവും ഏരിയ സെക്രട്ടറി സജിത ഷേബര്‍ നന്ദിയും രേഖപ്പെടുത്തി.