ഇരിങ്ങാലക്കുട നഗരസഭയില്‍ സ്വച്ചത ലീഗിന്റെ ശുചിത്വ റാലി നടന്നു
ഇരിങ്ങാലക്കുട: സ്വച്ച് അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഇന്ത്യന്‍ സ്വച്ചത ലീഗിന്റെ ശുചിത്വ റാലിയുടെ ഫല്‍ഗ് ഓഫ് കൂടല്‍മാണിക്യം കിഴക്കേ നടയില്‍ വച്ച് നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി നിര്‍വഹിച്ചു. നഗരസഭാ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക പള്ളിപ്പുറത്ത് പദ്ധതി അവതരണം നിര്‍വഹിച്ചു. വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ സുജ സജീവ് കുമാര്‍, സി.സി. സിബിന്, ജെയ്സണ്‍ പാറേക്കാടന്‍, ജിഷ ജോബി എന്നിവര്‍ ആശംസകള്‍ അറിയിച്ചു. കൂടാതെ റസിഡന്‍സ് അസോസിയേഷന് ഭാരവാഹികള്‍, യൂത്ത് കോഡിനേറ്ററും റാലി ക്യാപ്റ്റനുമായ പ്രവീണ്‍സ് ഞാറ്റുവെട്ടി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ ഷാജു പാറേക്കാടന്‍, മുന്‍സിപ്പല്‍ എംപ്ലോയിസ് റിക്രിയേഷന്‍ ക്ലബ് സെക്രട്ടറി കെ.എം. സുനില്‍ കുമാര്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍മാരായ ഷൈലജ ബാലന്, പി.കെ. പുഷ്പാവതി എന്നിവര്‍ ആശംസകള്‍ അറിയിച്ചു. കൗണ്‍സിലര്‍ പി.ടി. ജോര്‍ജ് സ്വാഗതവും നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എം. സൈനുദ്ദീന്‍ നന്ദിയും പറഞ്ഞു. റാലിയുടെ ഭാഗമായി ക്രൈസ്റ്റ് കോളജ് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച സ്ട്രീറ്റ് പ്ലേ, ഹരിതകര്‍മസേന അംഗങ്ങളുടെ ഫല്‍ഷ് മോബ് എന്നിവ പരിപാടിക്ക് മാറ്റുകൂട്ടി.

ഇരിങ്ങാലക്കുടയില്‍ നിന്ന് ബാംഗ്ലൂരിലേക്ക് എസി ഗരുഡ ബസുകള്‍
കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഇഎസ്ഐ ആനുകൂല്യം ഏര്‍പ്പെടുത്തി
റോഡരികില്‍ നിന്നും കളഞ്ഞു കിട്ടിയ പേഴ്സ് ഉടമസ്ഥന് തിരികെ നല്കി
കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് പ്രതിഷേധ സമരം നടത്തി
ഇരിങ്ങാലക്കുട നഗര വികസനം അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്ഷണിച്ചു
ക്രൈസ്റ്റ് കോളജില്‍ സ്റ്റാഫ് ക്ലബ്ബിന്റെയും ബിപിഇ വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ അഖില കേരള കോളജ് സ്റ്റാഫിനുവേണ്ടി ക്രിക്കറ്റ് മത്സരം ഇന്നും നാളെയും