കോണ്‍ഗ്രസ് വെള്ളാങ്കല്ലൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗോളടി മഹോത്സവം നടത്തി
കോണത്തുക്കുന്ന് : കോണ്‍ഗ്രസ് വെള്ളാങ്കല്ലൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗോളടി മഹോത്സവം നടത്തി. മനയ്ക്കലപ്പടി പുതിയകാവ് ക്ഷേത്രമൈതാനിയില്‍ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്തംഗം ശശികുമാര്‍ ഇടപ്പുഴ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അയൂബ് കരൂപ്പടന്ന അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രഞ്ജിനി സമ്മാനദാനം നടത്തി. കെ.ഐ. നജാഹ്, വി. മോഹന്‍ദാസ്, എം.എച്ച്. ബഷീര്‍, സക്കീര്‍ കോല്‍പറമ്പില്‍, ടി.എ. ഫക്രുദ്ദീന്‍, എം.എസ്. മുഹമ്മദാലി, സാബു കണ്ടത്തില്‍, ഷമീര്‍ പൂവ്വത്തുംകടവില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.