ലൈഫില്‍ മുരിയാട് പഞ്ചായത്തിന് ഒന്നര കോടിയുടെ പദ്ധതി; 65 വീടുകളുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും
ഇരിങ്ങാലക്കുട: മുരിയാട് പഞ്ചായത്തില്‍ ലൈഫ് പദ്ധതി പ്രകാരം സംസ്ഥാന സര്‍ക്കാര്‍, ജില്ല, ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സഹകരത്തോടെ ഒന്നര കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. നിര്‍മ്മാണം പുരോഗമിക്കുന്ന വീടുകള്‍ പൂര്‍ത്തീകരിക്കുന്നതോടൊപ്പം പുതിയതായി ഏകദേശം 65 വീടുകള്‍ ക്ക് കൂടി പദ്ധതിയുടെ ആനുകൂല്യം ഈ വര്‍ഷം ലഭിക്കും. സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍ ലിസ്റ്റ് പൂര്‍ത്തീകരിക്കുകയും പുതിയ ലിസ്റ്റില്‍ പെട്ട അതി ദരിദ്ര വിഭാഗത്തില്‍പ്പെട്ടവര്‍ക്കും എസ്സിഎസ്ടി വിഭാഗത്തില്‍ പെട്ടവര്‍ക്കും മുന്‍ഗണന കൊടുത്തു കൊണ്ടാണ് പദ്ധതി നടപ്പിലാക്കുക. ഇത് സംബന്ധിച്ച് ചേര്‍ന്ന ഗുണഭോക്തൃ സംഗമം പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സരിതാ സുരേഷ് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന്മാരായ കെ.പി. പ്രശാന്ത്, കെ.യു. വിജയന്, രതി ഗോപി, പഞ്ചായത്തംഗങ്ങളായ തോമാസ് തൊകലത്ത്, എ.എസ്. സുനില്‍കുമാര്‍, നിജി വത്സന്, ശ്രീജിത്ത് പട്ടത്ത്, നിഖിതാ അനൂപ്, സേവ്യര്‍ ആളൂക്കാരന്‍, മണി സജയന്, സെക്രട്ടറി റെജി പോള്‍, എ.എസ്. പുഷ്പലത, വിഇഒമാരായ തനൂജ, സിനി എന്നിവരും പങ്കെടുത്തു. സമയബന്ധിതമായി നിര്‍മ്മാണം പൂര്ത്തീകരിക്കാനുള കര്‍മ്മപദ്ധതിക്ക് യോഗം രൂപം നല്കി.