അഖിലേന്ത്യാ കിസാന്‍ സഭ സംസ്ഥാനജാഥ സംഗമം മണ്ഡലം സംഘാടകസമിതി രൂപവല്‍കരണ യോഗം

ഇരിങ്ങാലക്കുട: അഖിലേന്ത്യാ കിസാന്‍ സഭ സംസ്ഥാനജാഥ സംഗമം ഇരിങ്ങാലക്കുട മണ്ഡലം സംഘാടകസമിതി രൂപവല്‍കരണ യോഗം ജില്ലാ പ്രസിഡന്റ് കെ.കെ. രാജേന്ദ്ര ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം എ.ആര്. രാജീവ് അധ്യക്ഷനായി. സിപിഐ ജില്ലാ എക്സിക്യുട്ടീവ് അംഗം കെ.എസ്. ജയ, മണ്ഡലം സെക്രട്ടറി പി. മണി, എ.ഐ.വൈ.എഫ്. ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീര്‍, എന്‍.കെ. ഉദയപ്രകാശ്, അനിതാ രാധാകൃഷ്ണന്, ഒ.എസ്. വേലായുധന് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: പി. മണി (ചെയര്മാന്), ഒ.എസ്. വേലായുധന് (കണ്‍വീനര്‍), എ.ജെ. ബേബി (ട്രഷറര്‍).