കാട്ടുങ്ങചിറ ലിസ്യു സ്കൂളില്‍ അനന്യ സമേതം ജന്‍ഡര്‍ ശില്പശാല

ഇരിങ്ങാലക്കുട: കാട്ടുങ്ങചിറ ലിസ്യു സ്കൂളില്‍ അനന്യ സമേതം ജന്‍ഡര്‍ ശില്പശാല നടത്തി. പിടിഎ പ്രസിഡന്റ് വി.വി. ജെയ്സണ്‍ ഉദ്ഘാടനം ചെയ്യ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ മെറിന് സിഎംസി സന്ദേശം നല്കി. ഇരിങ്ങാലക്കുട ഉപജില്ലക്ക് കീഴിലുള്ള സെന്റ് മേരീസ് ഹൈസ് ഹയര്‍ സെക്കന്‍ഡറി, നാഷണല്‍ ഹയര്‍ സെക്കന്‍ഡറി, ലിസ്യൂ എന്നീ സ്കൂളുകളില്‍ നിന്നുള്ള കുട്ടികള്‍ പങ്കെടുത്തു. ആദില്‍ അഹമദ്, സി.വി. അജിത്ത് എന്നീ വിദഗ്ദ പരിശീലകരുടെ നേതൃത്വത്തില്‍ വ്യക്തിത്വ വികാസ ശില്പശാലയും തിരക്കഥ പരിശീലനവും കുട്ടികള്‍ക്കായി സംഘടിപ്പിച്ചു.