ഊരകം ഇനി സ്റ്റാറിന്റെ സുരക്ഷാ കണ്ണില്‍
ഇരിങ്ങാലക്കുട: ഊരകം സ്റ്റാര്‍ നഗറും മഡോണ നഗറും ഇനി സ്റ്റാര്‍ ക്ലബിന്റെ സുരക്ഷാ കണ്ണില്‍. ക്ലബ് നടപ്പിലാക്കുന്ന സുരക്ഷാപദ്ധതിയുടെ രണ്ടാംഘട്ടമായാണ് രണ്ടു ജംഗ്ഷനുകളിലായി ആറു നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചത്. എസ്ഐ അനീഷ് കരീം കാമറകളുടെ സ്വിച്ച്ഓണ്‍ നിര്‍വഹിച്ചു. പ്രസിഡന്റ് തോമസ് തത്തംപിള്ളി അധ്യക്ഷത വഹിച്ചു. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ.ചിറ്റിലപ്പിള്ളി, പഞ്ചായത്തംഗം മനിഷ മനീഷ്, എസ്ഐമാരായ എം.എസ്. ഷാജന്, എന്‍.കെ. അനില്‍കുമാര്‍, ഭാരവാഹികളായ ടോജോ തൊമ്മന, ടി.സി. സുരേഷ്, പി.ആര്. ജോണ്‍, ജെയിംസ് പോള്‍, പി.പി. ജോസ്, ജോമോന് ജോണ്‍, സിനോജ് തോമസ് എന്നിവര്‍ പ്രസംഗിച്ചു. 24 മണിക്കൂറും പ്രവര്ത്തനസജ്ജമാകത്തക്കവിധമാണ് കാമറകളുടെ പ്രവര്‍ത്തനം സജ്ജീകരിച്ചിട്ടുള്ളത്. വൈദ്യുതി നിലച്ചാലും ഇന്‍വര്‍ട്ടറുകളുടെ സഹായത്തോടെ കാമറകള്‍ പ്രവര്‍ത്തിക്കും. പത്തുദിവസത്തെ വരെ ദൃശ്യങ്ങള്‍ സൂക്ഷിക്കാവുന്ന സംവിധാനവുമുണ്ട്. പൊലീസിന് ഏതു സമയവും ദൃശ്യങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് പ്രസിഡന്റ് തോമസ് തത്തംപിള്ളി പറഞ്ഞു. നേരത്തെ സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഈ ജംഗ്ഷനുകളില്‍ കോണ്‍വെക്സ് കണ്ണാടികള്‍ ക്ലബിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ചിരുന്നു.