വോള്‍ഗാ ഭാരത് അഗ്രോ ഫുഡ് മാന്യുഫക്ച്ചറിംഗ് യൂണിറ്റിന്റെ ആദ്യഘട്ട ശിലാസ്ഥാപനം
ഇരിങ്ങാലക്കുട: വോള്‍ഗാ ഭാരത് അഗ്രോ ഫുഡ് മാന്യുഫക്ച്ചറിംഗ് യൂണിറ്റിന്റെ ആദ്യഘട്ട ശിലാസ്ഥാപനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് തമ്പി, വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി, കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡ് ചെയര്മാന് അഡ്വ. സി.കെ. ഗോപി, സഹകരണ ബാങ്ക് പ്രസിഡന്റുമാര്‍, തൃശൂര്‍ എസിപി സുദര്ശനന്, മുന്‍ എംപി ആന്‍ഡ് എംഎല്‍എയും ആയ സാവിത്രി ലക്ഷ്മണന്, സമൂഹത്തിലെ നാനാ തുറകളില്‍ നിന്നുമുള്ള വരും ചടങ്ങിന് സാക്ഷ്യം വഹിച്ചു. വ്യവസായിക രംഗത്ത് വളര്‍ച്ചയുടെ പടവുകള്‍ താണ്ടുന്ന കേരളത്തില്‍ കാര്‍ഷിക വിളകളെ നൂതന സാങ്കേതിക വിദ്യകളുമായി കോര്‍ത്തിണക്കി മൂല്യ വര്‍ദ്ധിത ഉത്പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഈ സ്ഥാപനം ഓഗസ്റ്റ് മാസത്തോടുകൂടി പ്രവര്‍ത്തനം ആരംഭിക്കുവാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. കേരളത്തിലെ തനതു കാര്‍ഷിക വിളകളെ മൂല്യ വര്‍ദ്ധിത ഉത്പ്പന്നങ്ങളാക്കി മിഡില്‍ ഈസ്റ്റ്, യൂറോപ്പ്, അമേരിക്ക തുടങ്ങിയ വിദേശരാജ്യങ്ങളിലേക്കും അവിടെനിന്ന് ഡേറ്റ്സ്, മില്‍ക് പൗഡര്‍ തുടങ്ങിയ ഉത്പ്പന്നങ്ങള്‍ കേരളത്തിലേക്കും വോള്‍ഗാ ഭാരതത്തിന്റെ ബ്രാന്‍ഡില്‍ ആരംഭിക്കുക എന്നതാണ് ലക്ഷ്യം.