മതസൗഹാര്‍ദ കൂട്ടായ്മകള്‍ പൊതു സമൂഹത്തിന് നല്ല സന്ദേശങ്ങള്‍ നല്‍കും- ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട: മതസൗഹാര്‍ദ കൂട്ടായ്മകള്‍ പൊതു സമൂഹത്തിന് നല്ല സന്ദേശങ്ങള്‍ നല്‍കുമെന്നും ഇത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണന്നും ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അഭിപ്രായപ്പെട്ടു. സാമുഹ്യ പ്രവര്ത്തകന് നിസാര്‍ അഷറഫിന്റെ നേതൃത്വത്തില്‍ നടത്തിയ മതസൗഹാര്‍ദ ഇഫ്താര്‍ സംഗമം ഇരിങ്ങാലക്കുട പിടിആര്‍ മഹല്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്. കാട്ടുങ്ങചിറ ജുമാ മസ്ജിദ് ഇമാം സഖ്റിയ ഖാസ്മി അധ്യക്ഷത വഹിച്ചു, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു മുഖ്യാതിഥിയായിരുന്നു. കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി, കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, ജെസിഐ ഇന്ത്യ ദേശീയ പ്രസിഡന്റ് രകേഷ് ശര്‍മ്മ, തഹസില്‍ ദാര്‍ നാരായണന്, നിസാര്‍ അഷറഫ്, മുന്‍ ഗവ ചീഫ് വിപ്പ് അഡ്വ. തോമസ് . ഉണ്ണിയാടന്, ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, അസിസ്റ്റന്റ് റൂറല്‍ എസ്.പി. പ്രദീപ് വെയില്‍സ്, ടെല്‍സണ്‍ കോട്ടോളി, എസ്എന്‍ബിഎസ് സമാജം പ്രസിഡന്റ് കൃഷ്ണകുമാര്‍, പ്രഫ. സാവിത്രി ലക്ഷ്മണന്, ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാല്ല്യേക്കര, ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ്, നിഷിന നിസാര്‍ എന്നിവര്‍ പ്രസംഗിച്ചു. മികച്ച തഹസില്‍ദാര്‍ക്കുള്ള സര്‍ക്കാര്‍ അവാര്‍ഡ് നേടിയ സിമിഷ് സാഹു വിനെ ആദരിച്ചു.