കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ കോക്കനട്ട് കോംപ്ലക്സ് ആന്‍ഡ് ഓയില്‍ മില്ലില്‍ നിന്നും വിരമിക്കുന്ന ജീവനക്കാര്‍ക്ക് യാത്രയയപ്പ് നല്കി

കാട്ടൂര്‍: ബാങ്കിന്റെ ഓയില്‍ മില്ലില്‍ നിന്നും സേവനം പൂര്‍ത്തിയാക്കി പിരിഞ്ഞു പോകുന്ന ടി.ഐ. വിന്‍സെന്റ്, എന്‍.ജി. വിജയന് എന്നിവര്‍ക്ക് യാത്രയയപ്പ് നല്കി. ഓയില്‍ മില്ലില്‍ വെച്ച് നടന്ന ചടങ്ങിന് ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍ അധ്യക്ഷത വഹിച്ചു. മില്‍ മാനേജര്‍ പ്രഷി സ്വാഗതം പറഞ്ഞു. ബാങ്ക് സെക്രട്ടറി ടി.വി. വിജയകുമാര്‍, ഡയറക്ടര്‍ എം.ജെ. റാഫി മധുജ ഹരിദാസ്, ഇ.എല്‍. ജോസ്, മില്‍ മുന്‍ മാനേജര്‍ പ്രദീപ്കുമാര്‍, സൂപ്പര്‍വൈസര്‍ പയസ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. പിരിഞ്ഞു പോകുന്ന ജീവനക്കാര്‍ക്ക് ബാങ്കിന്റെ ഉപഹാരം നല്കി. നെടുമ്പുര ബ്രാഞ്ച് മാനേജര്‍ നന്ദി പറഞ്ഞു.