തൊമ്മാനയിലെ ട്രാന്‍സ്ഫോര്‍മര്‍ ജനങ്ങള്‍ക് ഭീഷണി
പുല്ലൂര്‍: യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിയ്ക്കാതെ സ്ഥാപിച്ചിരിക്കുന്ന തൊമ്മാനയിലെ കെഎസ്ഇബിയുടെ ട്രാന്‍സ്ഫോര്‍ അടിയന്തിരമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിയ്ക്കണമെന്ന് പൗരമുന്നേറ്റം യോഗം ആവശ്യപ്പെട്ടു. 100 മീറ്റര്‍ മാത്രം ദൂരത്തിലുള്ള കടുപ്പശേരി സര്‍ക്കാര്‍ വിദ്യാലയത്തിലേക്കു കുട്ടികള്‍ പോകുന്ന വഴിയിലുള്ള ട്രാന്‍സ്ഫോര്‍മറിനു സുരക്ഷാ വേലി പോലും ഇല്ല. കാല്‍നട, സൈക്കിള്‍, ഇരുചക്ര യാത്രികര്‍ക്കും ഈ ട്രാന്‍സ്ഫോര്‍മര്‍ വലിയ ഭീഷണിയാണ്. ഇതു സംബന്ധമായി നാട്ടുകാരുടെ പരാതികളും ആശങ്കകളും അധികൃതര്‍ അവഗണിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ഉടന്‍ പരിഹാര നടപടികള്‍ ഉണ്ടാകുന്നില്ലെങ്കില്‍ ഉത്തരവാദപ്പെട്ടവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനും ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിനും പൗരമുന്നേറ്റം യോഗം നിശ്ചയിച്ചു. ഡോ. മാര്ട്ടിന് പി. പോള്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വര്‍ഗീസ് തൊടുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. നോഹ് താഴേക്കാടന്‍, പ്രഭ, ജോസഫ്, സോജന്, തുടങ്ങിയവര്‍ പ്രസംഗിച്ചു.