ബിഎസ്എന്‍എല്‍ ടാറ്റാ കരാറുകള്‍ സംശയാസ്പദം: എഐവൈഎഫ്
ഇരിങ്ങാലക്കുട: സ്വകാര്യ ടെലികോം കമ്പനികളുടെ താരിഫ് വില വര്‍ധനയില്‍ പ്രതിഷേധിച്ച് കൊണ്ട് എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ടെലികോം കമ്പനികളുടെ താരിഫ് വിലവര്‍ദ്ധനവ് നരേന്ദ്ര മോദിയുടെ സ്വകാര്യവല്‍ക്കരണ നയത്തിന്റെ ഭാഗമാണെന്ന് പ്രതിഷേധമാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി. മണി സംസാരിച്ചു.
സ്വകാര്യ മൊബൈല്‍ കമ്പനികള്‍ ന്യായീകരണമില്ലാതെ നിരക്ക് വര്‍ധിപ്പിച്ചതിന്റെ പ്രതിഷേധത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ഉയരുമ്പോള്‍ അതൊന്നും ഗൗനിക്കാതെ പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്‍ നെ തന്ത്രപൂര്‍വ്വം ടാറ്റയെ എല്പിക്കുവാനുള്ള നീക്കം സംശയാസ്പദമാണെന്നും ആധുനിക സേവന സൗകര്യങ്ങള്‍ ബിഎസ്എന്‍എല്‍ ഒരുക്കി സ്വകാര്യ കമ്പനികളുടെ ചൂഷണം തടയുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും ഉദ്ഘാടകന്‍ കൂട്ടി ചേര്‍ത്തു.
സമരത്തിന് സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ്, സെക്രട്ടറിയറ്റംഗം കെ.സി. ബിജു, എഐഎസ്എഫ് മണ്ഡലം സെക്രട്ടറി മിഥുന് പോട്ടക്കാരന്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു. എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് എം.പി. വിഷ്ണുശങ്കര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ടി.വി വിബിന് സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം പി.എസ്. ശ്യാംകുമാര്‍ നന്ദിയും പറഞ്ഞു.