കോവിഡിനെ പ്രതിരോധിക്കാന്‍ ഡോണാ ചായ

കോവിഡിനെ പ്രതിരോധിക്കാന്‍ ഡോണാ ചായയുമായി
ജൂബിലിയിലെ ഡോ. സിസ്റ്റര്‍ ഡൊണാറ്റ

കോവിഡിനെതിരെ പ്രതിരോധശേഷി ആര്‍ജിക്കാന്‍ ഡോണാ ചായയുമായി ജൂബിലി മിഷന് ആശുപത്രി. ഡോണാ ടീയുടെ ചേരുവ തയാറാക്കിയതു ജൂബിലിയിലെ ആയുര്‍വേദ ഡോക്ടറായ സിസ്റ്റര്‍ ഡൊണാറ്റയാണ്. അതുകൊണ്ടാണ് ഈ ചായയക്ക് ഡോണാ ചായ എന്ന പേരു വന്നത്.
അടുക്കളയിലെ മസാലക്കൂട്ടുകളായ ചുക്ക്, കുരുമുളക്, വെളുത്തുള്ളി, കറുവപ്പട്ട, കുടംപുളി എന്നിവയ്ക്കൊപ്പം തുളസി, ആടലോടകം, പനികൂര്‍ക്ക, മാവ്, പേര, കറിവേപ്പ് എന്നിവയുടെ ഇലകളും ചേര്‍ത്ത് തിളപ്പിച്ച് അല്പം തേയിലപ്പെടിയും ശര്‍ക്കരയും ചേര്‍ത്താണു ഡോണാ ടീ തയാറാക്കുന്നത്.

കോവിഡ് പടര്‍ന്നുതുടങ്ങിയ മാര്‍ച്ച് മാസത്തില്‍ ജൂബിലി മിഷന് ആശുപത്രിയുടെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി യോഗത്തിനിടെയാണ് ഈയിനം ഔഷധചായക്കൂട്ടിന്റെ രഹസ്യം ഡോ. ഡൊണാറ്റ മറ്റുള്ളവരുമായി പങ്കുവെച്ചത്. തിരുവനന്തപുരം ആയുര്‍വേദ കോളജില്‍ നിന്ന് ബിഎഎംഎസ്, എംഡി ബിരുദങ്ങള്‍ നേടി 43 വര്‍ഷമായി ആയുര്‍വേദ ചികിത്സ ഗവേഷണരംഗത്ത് ശുശ്രൂഷ ചെയ്യുകയാണ് ഡോ. ഡൊണാറ്റ. മാര്‍ച്ച് പകുതിയോടെ കാന്റീനില്‍ ഈയിനം ചായ പരീക്ഷണാടിസ്ഥാനത്തില്‍ സൗജന്യമായി വിതരണം ചെയ്തുതുടങ്ങി. ഇപ്പോള്‍ ദിവസവും 20 ലിറ്റര്‍ ചായ തയാറാക്കി നല്‍കുന്നുണ്ട്. കാന്റീന് ജീവനക്കാര്‍ അടക്കം ഇരുന്നൂറോളം പേര് ഈ ഔഷധചായ കഴിക്കുന്നുണ്ടെന്ന് കാന്റീന് മാനേജര്‍ നെല്‍വിന്‍ സി. ജോണ്‍ പറഞ്ഞു. ഈയിനം ഔഷധചായ ഇതിനകം അനേകം പേര് ശീലമാക്കി. കോവിഡ് രോഗികളും ഉപയോഗിച്ചു. ഫലപ്രദമെന്ന് ഉപയോഗിച്ചവരുടെ സാക്ഷ്യം.

ഈ ഔഷധചായയുടെ വിശേഷം ഇവിടെ തീരുന്നില്ല. കാന്റീനില്‍ വിതരണം ചെയ്യുന്ന ഡോണ ടീയില്‍ ഗവേഷണവും ആരംഭിച്ചിരിക്കുകയാണ്. പ്രതിരോധശേഷി ബോധ്യപ്പെട്ട ഡോ. സുപ്രിയ അടിയോടിയും ഡോ. ദീപ്തി വിജയരാഘവനുമാണ് ഇതു സംബന്ധിച്ച ഗവേഷണം ആരംഭിച്ചിരിക്കുന്നത്. റിസര്‍ച്ച് പ്രൊജക്ട് തയാറായിക്കഴിഞ്ഞു. ഡോണ ടീക്കു പുറമെ ചെമ്പരത്തിചായയും ജൂബിലി മിഷനിലെ ഡയറ്ററി ആന്‍ഡ് ന്യുട്രീഷന്‍ വിഭാഗം നിര്‍ദേശിക്കുന്നുണ്ട്. ചെറുനാരങ്ങനീരും തേനും ഇഞ്ചിനീരും ചെമ്പരത്തിപൂവിന്റെ പത്ത് ഇതളുകളും ചേര്‍ത്താണ് ചെമ്പരത്തിചായ തയാറാക്കുന്നത്.