വേനലവധി ആനന്ദകരമാക്കാന്‍ മുകുന്ദപുരം പബ്ലിക് സ്കൂളില്‍ സമ്മര്‍ ക്യാമ്പ് ആരംഭിച്ചു

മുകുന്ദപുരം പബ്ലിക് സ്കൂളില്‍ ആരംഭിച്ച സമ്മര്‍ ക്യാമ്പ് സമ്മര്‍ ക്യാമ്പ് ശില്പിയും ചിത്രകല വിദഗ്ധനും മുകുന്ദപുരം പബ്ലിക് സ്കൂള്‍ അഡൈ്വസറി കമ്മിറ്റി അംഗവുമായ ഡാവിഞ്ചി സുരേഷ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: മണപ്പുറം ഫൗണ്ടേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മുകുന്ദപുരം പബ്ലിക് സ്കൂളില്‍ നടത്തുന്ന സമ്മര്‍ ക്യാമ്പ് ശില്പിയും ചിത്രകല വിദഗ്ധനും മുകുന്ദപുരം പബ്ലിക് സ്കൂള്‍ അഡൈ്വസറി കമ്മിറ്റി അംഗവുമായ ഡാവിഞ്ചി സുരേഷ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ജിജി കൃഷ്ണ അധ്യക്ഷത വഹിച്ചു. കെജി കോര്‍ഡിനേറ്റര്‍ ആര്. രശ്മി, സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ വി. ലളിത, പിടിഎ പ്രസിഡന്റ് വിനോദ് മേനോന്, അധ്യാപിക ഭവ്യ ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.