വെള്ളാങ്കല്ലൂര്‍ കണ്ണോളിച്ചിറ പാടശേഖരത്തില്‍ കൊയ്ത്തുത്സവം നടന്നു

വെള്ളാങ്കല്ലൂര്‍: പഞ്ചായത്തിലെ കണ്ണോളിച്ചിറ പാടശേഖരത്തിലെ കൊയ്ത്തുത്സവം നടന്നു. വാര്‍ഡംഗം ജാസ്മി ജോയ് കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പാടശേഖര സമിതി പ്രസിഡന്റ് പോളി കോമ്പാറക്കാരന്‍ അധ്യക്ഷത വഹിച്ചു. കൂടുതല്‍ കൃഷിയിടത്തില്‍ ജൈവ നെല്‍കൃഷി ചെയ്ത പാപ്പച്ചന് കൈതാരത്തിനെ ചടങ്ങില്‍ ആദരിച്ചു. കൃഷി ഓഫീസര്‍ സഞ്ജു, മാത്തച്ചന് കോലങ്കണ്ണി, ദയാനന്ദന് പടപ്പറമ്പില്‍, പവിത്ര എന്നിവര്‍ പ്രസംഗിച്ചു.