വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാള്‍ക്ക് നഷ്ടപരിഹാരം നല്കുവാന് ഉത്തരവായി
ഇരിങ്ങാലക്കുട: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാള്‍ക്ക് നാല്പത്തിയേഴ് ലക്ഷത്തി ഇരുപത്തിയാറായിരം രൂപ നഷ്ടപരിഹാരം നല്കുവാന് ഉത്തരവായി. 2014 നവംബര്‍ അഞ്ചിനാണു സംഭവം. കൊരട്ടി കുലയിടം ദേശത്ത് പൗലോസ് മകന് ജോയ് (48) മോട്ടോര്‍ സൈക്കിളില്‍ ചാലക്കുടി അങ്കമാലി റോഡില്‍ കൂടി പോകുമ്പോള്‍ കോട്ടമുറി ജംഗ്ഷനു സമീപമാണ് അപകടം ഉണ്ടായത്. എതിര്‍ദിശയില്‍ നിന്നും ഓടിച്ചു വന്ന മോട്ടോര്‍ സൈക്കിള്‍ ജോയ് ഓടിച്ചിരുന്ന മോട്ടോര്‍ സൈക്കിളില്‍ ഇടിക്കുകയും ജോയിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സ തേടി. ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കുന്നതിനായി ജോയി അഡ്വക്കേറ്റുമാരായ എം.കെ ഹക്ക്, വി.വി. ജയരാമന്, നളന് ടി. നാരായണന്, കെ.എ. ഷാജു എന്നീ അഡ്വക്കേറ്റുമാര്‍ മുഖേന ഫയല്‍ ചെയ്ത ഹര്‍ജിയില്‍ 30,69,700 രൂപയും കോടതി ചെലവിനത്തില്‍ 2,65,473 രൂപയും പലിശയിനത്തില്‍ 13,91,600 രൂപയും ചേര്‍ത്ത് നാല്പത്തിയേഴ് ലക്ഷത്തി ഇരുപത്തിയാറായിരത്തി എണ്ണൂറ് രൂപ ജോയിക്ക് നല്കുവാന് ഇന്‍ഷ്വറന്‍സ് കമ്പനിയോടു ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ ജഡ്ജിയും വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണലുമായ കെ.എസ്. രാജീവ് ഉത്തരവിട്ടു.