തപസ്യകലാസാഹിത്യവേദി ജില്ലാ സമ്മേളനം ആര്‍എസ്എസ് പ്രാന്തീയ സഹകാര്യവാഹ് പി.എന്‍. ഈശ്വരന് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട: സംസ്ഥാനത്തെ സാഹിത്യ സാംസ്കാരിക മേഖലകളില്‍ പടര്‍ന്നുപിടിച്ചിരിക്കുന്ന ഇടതു ജിഹാദി അധിനിവേശം തടയപ്പെടേണ്ടതാണെന്നു ആര്‍എസ്എസ് പ്രാന്തീയ സഹകാര്യവാഹ് പിന്.എന്‍. ഈശ്വരന് പറഞ്ഞു. തപസ്യ കലാസാഹിത്യ വേദി ജില്ലാ സമ്മേളനം കലാക്ഷേത്രം ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തപസ്യ ജില്ലാ അധ്യക്ഷന്‍ ശ്രീജിത്ത് മൂത്തേടത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിന്റ് ജനറല്‍ സെക്രട്ടറി സി.സി. സുരേഷ് സമാപന സന്ദേശം നല്കി. ജില്ലാ ജനറല്‍ സെക്രട്ടറി ടി.എസ്. നീലാംബരന്‍ അക്കിത്തം അനുസ്മരണപ്രഭാഷണം നടത്തി. ജില്ലാ നേതാക്കളായ കെ. ഉണ്ണികൃഷ്ണന്, കെ.കെ. ഷാജു, ഷാജു കളപ്പുരയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.