‘കെനോസിസ് 2022’ ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ജെസിഐ ഇരിങ്ങാലക്കുട വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ‘കെനോസിസ് 2022’ പദ്ധതി ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്.പി. സുധീരന് ഉദ്ഘാടനം ചെയ്തു. ജെസിഐ പ്രസിഡന്റ് ഡയസ് കാരാത്രക്കാരന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജെജെ വിംഗ് പ്രസിഡന്റ് അലന് ടെല്‍സണ്‍, ട്രീസ ഡയസ്, അഡ്വ. ഹോബി ജോളി, സെക്രട്ടറി വിവറി ജോണ്‍, സഖി മണിലാല്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രശസ്ത പരിശീലകന് ഡോ. ജോബി ജോണല്‍ ക്ലാസ് നയിച്ചു. ഇരിങ്ങാലക്കുട വിദ്യഭ്യാസ ജില്ലയിലെ വിവിധ സ്കൂളുകളിലെ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികവു പുലര്‍ത്തുന്ന വിദ്യാര്‍ഥികളെ ആദരിക്കുകയും വിവിധ പരിശീലനങ്ങള്‍ സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്കു നല്‍കുകയും ചെയ്യുന്ന പദ്ധതിയാണു കെനോസിസ് 2022.

മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി