മാളിയേക്കല്‍ ഒല്ലൂക്കാരന്‍ ചെതലന്‍ കുടുംബസംഗമം
ഇരിങ്ങാലക്കുട: മാളിയേക്കല്‍ ഒല്ലൂക്കാരന്‍ ചെതലന്‍ കുടുംബസംഗമം ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ നടന്നു. കുടുംബകാരണവര് പോള്‍ ചെതലന്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. എല്ലാ അംഗങ്ങളേയും ഉള്‍പ്പെടുത്തി ഒരു ബ്ലഡ് ഡോണേഴ്സ് ഫോം ആരംഭിക്കുന്നതിന്റെ ഭാഗമായി 120 ഓളം അംഗങ്ങളുടെ രക്തഗ്രൂപ്പ് സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ശേഖരിച്ചു. കുടുംബ യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ അംഗങ്ങളുടെയും പക്കല്‍ നിന്നും അവയവദാനത്തിനുള്ള സമ്മതപത്രം ശേഖരിച്ചു. കുടുംബയോഗത്തിന്റെ പുതിയ സെക്രട്ടറിയായ ഫ്രാന്‍സിസ് ചെതല (9447408635) നെ രക്തദാനത്തിനും അവയവദാനത്തിനുമുള്ള കോ-ഓര്‍ഡിനേറ്ററായി യോഗം അധികാരപ്പെടുത്തി.

കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍; സെന്റ് തോമസ് കത്തീഡ്രല്‍ ദീപാലങ്കാരപ്രഭയില്
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു
കെസിവൈഎം യുവജന കലോത്സവം നിറവ് 2026 ലോഗോ പ്രകാശനം ചെയ്തു