തവനിഷും നഗരസഭയും ചേര്‍ന്ന് ഞവരിക്കുളം പരിസരം വൃത്തിയാക്കി വാള് ആര്‍ട്ട് ചെയ്യുന്നു
ഇരങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ സാമൂഹിക സേവന സംഘടനയായ തവനിഷും ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയും ചേര്‍ന്ന് ഞവരിക്കുളം പരിസരം വൃത്തിയാക്കി വാള് ആര്‍ട്ട് ചെയ്യുന്നു. ഒരുപാട് പേരുപയോഗിക്കുന്ന ഇരിങ്ങാലക്കുടയുടെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഞവരിക്കുളം പ്രൊജക്റ്റ് തവനിഷ് നഗരസഭ അധ്യക്ഷ സോണിയ ഗിരിയുടെ ശ്രദ്ധയില്‍പെടുത്തുകയായിരുന്നു. ക്രൈസ്റ്റ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ.കെ.വൈ ഷാജു അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഉദ്ഘാടനം നിര്‍വഹിച്ചു. തവനിഷ് സ്റ്റാഫ് കോര്‍ഡിനേറ്റര്‍ ഡോ. സുരേഷ് ഗോവിന്ദ് ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. തവനിഷ് വളണ്ടിയര്‍ മരിയ സ്വാഗതവും, മനീഷ നന്ദിയും പറഞ്ഞു. തവനിഷ് സ്റ്റാഫ് കോര്‍ഡിനേറ്റര്‍ പ്രഫ. മുവിഷ് മുരളി, റീജ യൂജിന്‍, സ്റ്റുഡന്റ് സെക്രട്ടറി ഏയ്ഞ്ചല്‍ ജോണ്‍, മെറിന്, ഹാദി, സായൂജ് എന്നിവരും നാല്പതോളം വളണ്ടിയേഴ്സും പങ്കെടുത്തു.