കരാഞ്ചിറ വിശുദ്ധ ഫ്രാന്‍സീസ് സേവ്യറിന്റെ ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി
കരാഞ്ചിറ: കരാഞ്ചിറ വിശുദ്ധ ഫ്രാന്‍സീസ് സേവ്യറിന്റെ ദവോലയത്തില് ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ ഫ്രാന്‍സീസ് സേവ്യറിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി. ചേലൂര്‍ പള്ളി വികാരി ഫാ. ജോഷി പാലിയേക്കര തിരുനാള്‍ കൊടിയേറ്റ കര്‍മം നിര്‍വഹിച്ചു.
14ന് രാവിലെ 6.30ന്റെ ദിവ്യബലിക്ക് ഫാ. ഷാജി തെക്കേക്കര കാര്‍മികത്വം വഹിക്കും. ശേഷം കൂടുതുറക്കല് ശുശ്രൂഷ, അമ്പ് വെഞ്ചിരിപ്പ്, വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ് എന്നിവ നടക്കും. തിരുനാള്‍ ദിനമായ 15ന് ഏഴിന് ദിവ്യബലി ഉണ്ടായിരിക്കും. പത്തിന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് ഫാ. ജോയേല്‍ ചെറുവത്തൂര്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. നവീന്‍ ഊക്കന്‍ വചന സന്ദേശം നല്‍കും. വൈകീട്ട് നാലിന് ആരംഭിക്കുന്ന തിരുനാള്‍ പ്രദക്ഷിണം രാത്രി ഏഴിന് പള്ളിയില്‍ എത്തിച്ചേരും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ആന്റണി മുക്കാട്ടുക്കാരന്, കൈക്കാരന്മാരായ കവലക്കാട്ട് ജോസ് ഷാജു, തേറാട്ടില്‍ പൗലോസ് ഷാജു, കണ്‍വീനര്‍ പോള്‍ ആലപ്പാട്ട് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് പ്രവര്‍ത്തിക്കുന്നത്.