ക്രൈസ്റ്റ് കോളജില്‍ ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ പിജി ഇംഗ്ലീഷ് വകുപ്പ് സംഘടിപ്പിച്ച ഗ്രാന്‍ഡ് ലിറ്റററി ഫെസ്റ്റ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ പിജി ഇംഗ്ലീഷ് വകുപ്പ് സംഘടിപ്പിച്ച ഗ്രാന്‍ഡ് ലിറ്റററി ഫെസ്റ്റ്, കല, സംസ്കാരം, സംഭാഷണം എന്നിവയുടെ സമ്പന്നമായ ഒരു ചിത്രമായി അരങ്ങേറി. പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ഡോ. പി. ഹേമലത, സ്വാശ്രയ വിഭാഗം കോ ഓര്‍ഡിനേറ്റര്‍ ഡോ. ടി. വിവേകാനന്ദന്, വൈസ് പ്രിന്‍സിപ്പല്‍മാരായ പ്രഫ. പള്ളിക്കാട്ടില്‍ മേരി പത്രോസ്, ഡോ. സേവ്യര്‍ ജോസഫ്, അസോസിയേഷന് സെക്രട്ടറി ഡാനിയല്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു. പോണ്ടിച്ചേരി സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രഫസര്‍ ഡോ. ഐശ്വര്യ എസ്. ബാബു സാംസ്കാരിക സ്മരണ, ചരിത്രം, കൂട്ടായ ഓര്‍മ്മ മറക്കാനുള്ള വഴികള്‍ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. പാചക പഠനങ്ങളുടെയും സാംസ്കാരിക ഭൂപ്രകൃതികളുടെയും ഇന്റര്‍സെക്ഷണാലിറ്റി എന്ന വിഷയത്തെ ആസ്പദമാക്കി കൊടുങ്ങല്ലൂര്‍ എംഇഎസ് അസ്മാബി കോളജിലെ അസിസ്റ്റന്റ് പ്രഫസര്‍ ഡോ. എസ്. രശ്മി മുഖ്യ പ്രഭാഷണം നടത്തി.