കാട്ടൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് മെമ്പര്‍ റിലീഫ് ഫണ്ട് വിതരണം ചെയ്തു

കാട്ടൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് മെമ്പര്‍ റിലീഫ് ഫണ്ട് തൃശൂര്‍ ജില്ല ഫാര്‍മേഴ്സ് സഹകരണ സംഘം പ്രസിഡന്റ് എ. പ്രസാദ് വിതരണോദ്ഘാടനം ചെയ്യുന്നു.
കാട്ടൂര്‍: ബാങ്ക് മെമ്പര്‍മാരില്‍ ഗുരുതര മാറോരോഗങ്ങള് ബാധിച്ച് ചികിത്സയിലുളള 44 മെമ്പര്‍മാര്‍ക്ക് സഹകരണ വകുപ്പ് മുഖേന സംസ്ഥാന ഗവണ്മെന്റില് നിന്നും അനുവദിച്ചു കിട്ടിയ 840,000 രൂപയുടെ ധനസഹായ വിതരണോദ്ഘാടനം തൃശൂര്‍ ജില്ല ഫാര്‍മേഴ്സ് സഹകരണ സംഘം പ്രസിഡന്റ് എ. പ്രസാദ് നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. വെള്ളാങ്ങല്ലൂര്‍ യൂണിറ്റ് ഇന്‍സ്പെക്ടര്‍ ഹര്‍ഷ ചന്ദ്രന് ഭരണസമിതി അംഗങ്ങളായ എം.ജെ. റാഫി, മധുജ ഹരിദാസ് രാജേഷ് കാട്ടിക്കോവില്‍, പി.പി. ആന്റണി, ഇ.എല്‍. ജോസ്, മുഹമ്മദ് ഇക്ബാല്‍ എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് പ്രമീള അശോകന് സ്വാഗതവും സെക്രട്ടറി ടി.വി. വിജയകുമാര്‍ നന്ദിയും പറഞ്ഞു.