കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി ഉമ്മന്‍ചാണ്ടി അനുസ്മരണം നടത്തി
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമ വാര്‍ഷികത്തില്‍ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും കെപിസിസി മുന്‍ ജന സെക്രട്ടറി എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമ വാര്‍ഷികത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. കെപിസിസി മുന്‍ ജന സെക്രട്ടറി എം.പി. ജാക്സണ് സമ്മേളനം ഉദ്ഘാടന ചെയ്തു.രാജീവ് ഗാന്ധി മന്ദിരത്തില്‍ വച്ച് നടന്ന ചടങ്ങില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സോമന് ചിറ്റേത്ത് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പിള്ളി, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ്, മുന്‍ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി,
മണ്ഡലം പ്രസിഡന്റുമാരായ സി.എസ്. അബ്ദുള്‍ ഹഖ്, സാജു പാറേക്കാടന്‍, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമാരായ ജോസഫ് ചാക്കോ, അസറുദീന്‍ കളക്കാട്ട്, സെക്രട്ടറിമാരായ എം.ആര്. ഷാജു, വി.സി. വര്‍ഗീസ്, ശ്രീജിത്ത് പട്ടത്ത്, സതീഷ് പുളിയത്ത്, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ജെയ്സണ്‍ പാറേക്കാടന്‍, സിജു യോഹന്നാന്, ജസ്റ്റിന് ജോണ്‍, ബിജു പോള്‍ അക്കരക്കാരന്‍, മിനി സണ്ണി, ഒ.എസ്. അവിനാശ്, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സനല്‍ കല്ലൂക്കാരന്, മണ്ഡലം പ്രസിഡന്റ് ജോമോന് മണാത്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി.

ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ മണിപ്പൂരി കലാരൂപം അവതരിപ്പിച്ചു
തൃശ്ശൂര്‍ റൂറല്‍ പോലീസ്കായികമേള തുടങ്ങി
കപ്പാറ ലിഫ്റ്റ് ഇറിഗേഷന്‍, കൃഷിഭവന് ഉപകേന്ദ്രം എന്നിവയുടെ നിര്‍മ്മാണ ഉദ്ഘാടനം നടന്നു
ക്രൈസ്റ്റ് കോളജില്‍ ക്രിസ്തുമസ് കേക്ക് ഫ്രൂട്ട് മിക്സിംഗ്
കെഎസ്ടിഎ ഉപജില്ല സമ്മേളനം
റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം; പന്തല്‍ കാല്‍നാട്ടുകര്‍മ്മം നടത്തി