സംസ്ഥാനത്ത് (നവംബർ 13) 5804 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് (നവംബർ 13) 5804 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കോഴിക്കോട് 799, എറണാകുളം 756, തൃശൂര്‍ 677, മലപ്പുറം 588, കൊല്ലം 489, ആലപ്പുഴ 468, തിരുവനന്തപുരം 439, പാലക്കാട് 438, കോട്ടയം 347, കണ്ണൂര്‍ 240, പത്തനംതിട്ട 189, ഇടുക്കി 187, വയനാട് 106, കാസര്‍ഗോഡ് 81 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 58,221 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.97 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 53,65,288 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി രവീന്ദ്രന് (59), തോട്ടയ്ക്കല്‍ സ്വദേശി രാജദാസ് (85), നേമം സ്വദേശിനി ഗോമതി (62), വര്‍ക്കല സ്വദേശിനി തുളസമ്മ (52), പേരൂര്‍ക്കട സ്വദേശി വിന്‍സന്റ് (68), തിരുവനന്തപുരം സ്വദേശി ജയരാജന് (53), കൊല്ലം കൊട്ടാരക്കര സ്വദേശി ബഷീര്‍ (60), ഇടത്തറ സ്വദേശി മാണി (60), മൈനാഗപ്പള്ളി സ്വദേശി അജിമോന് (39), ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശി ഹംസ (80), കരുവാറ്റ സ്വദേശി ടി.കെ. ജോസഫ് (80), കോട്ടയം സ്വദേശിനി കൊച്ചുപെണ്ണ് (90), പുതുപ്പള്ളി സ്വദേശി പുരുഷന് (60), താഴത്തങ്ങാടി സ്വദേശി മുഹമ്മദ് കുട്ടി (77), എറണാകുളം ഏറമല്ലൂര്‍ സ്വദേശിനി ഫാത്തിമ ഇബ്രാഹിം (85), അരങ്ങത്ത് ക്രോസ് റോഡ് സ്വദേശിനി ഹംസ ബീവി (78), പവര്‍ഹൗസ് സ്വദേശി രാധാകൃഷ്ണന് (57), തൃശൂര്‍ ചിറ്റിശേരി സ്വദേശി ബാബു (54), കരിക്കുഴി സ്വദേശി സുലൈമാന്‍ (68), പൊന്‍കുന്നം സ്വദേശി സുബ്രഹ്മണ്യന് (86), പാലക്കാട് ആലത്തൂര്‍ സ്വദേശിനി സാറാമ്മ (74), ഒറ്റപ്പാലം സ്വദേശി അലി (69), മലപ്പുറം മൂത്തേടം സ്വദേശി വീരന് (75), പൂക്കോട്ടൂര്‍ സ്വദേശി നിസാര്‍ (32), പൊന്നാനി സ്വദേശിനി സാറു (71), കണ്ണൂര്‍ ചേലാട് സ്വദേശി കെ.എം. ഹംസ (60) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1822 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 118 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4988 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 643 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
തൃശൂർ ജില്ലയിൽ 677 പേർക്ക് കൂടി കോവിഡ്; 866 പേർ രോഗമുക്തരായി
തൃശൂർ ജില്ലയിൽ വെളളിയാഴ്ച (13/11/2020) 677 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 866 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8536 ആണ്. തൃശൂർ സ്വദേശികളായ 91 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 49,984 ആണ്. 41,073 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്.ജില്ലയിൽ വെളളിയാഴ്ച്ച സമ്പർക്കം വഴി 658 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 3 ആരോഗ്യ പ്രവർത്തകർക്കും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 7 പേർക്കും, രോഗ ഉറവിടം അറിയാത്ത 9 പേർക്കും രോഗബാധ ഉണ്ടായി.
രോഗബാധിതരിൽ 60 വയസ്സിനുമുകളിൽ 24 പുരുഷൻമാരും 33 സ്ത്രീകളും പത്ത് വയസ്സിനു താഴെ 59 ആൺകുട്ടികളും 46 പെൺകുട്ടികളുമുണ്ട്.
രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നവർ:
ഗവ. മെഡിക്കൽ കോളേജ്, തൃശൂർ – 234
എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് -32
സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ – സി.ഡി മുളങ്കുന്നത്തുകാവ് – 12
കില ബ്ലോക്ക് 1, മുളങ്കുന്നത്തുകാവ് തൃശൂർ-43
കില ബ്ലോക്ക് 2, മുളങ്കുന്നത്തുകാവ് തൃശൂർ- 63
സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-147
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1, വേലൂർ-151
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2, വേലൂർ-156
സി.എഫ്.എൽ.ടി.സി കൊരട്ടി – 45
പി.സി. തോമസ് ഹോസ്റ്റൽ, തൃശൂർ-321
സി.എഫ്.എൽ.ടി.സി, നാട്ടിക -386
ജ്യോതി സി.എഫ്.എൽ.ടി.സി, ചെറുതുരുത്തി-163
സെൻട്രൽ പ്രിസൻ ആന്റ് കറക്ഷൻ സെന്റർ വിയ്യൂർ-17
ജനറൽ ആശുപത്രി തൃശൂർ-45
കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി -37
ചാവക്കാട് താലൂക്ക് ആശുപത്രി -30
ചാലക്കുടി താലൂക്ക് ആശുപത്രി -08
കുന്നംകുളം താലൂക്ക് ആശുപത്രി -15
ജനറൽ ആശുപത്രി ഇരിങ്ങാലക്കുട -23
ജില്ലാ ആശുപത്രി വടക്കാഞ്ചേരി -07
എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-56
അമല ആശുപത്രി-48
ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ-54
മദർ ആശുപത്രി -16
തൃശൂർ കോ ഓപ്പറേറ്റീവ് ആശുപത്രി -10
എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ -01
ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രി -05
രാജാ ആശുപത്രി ചാവക്കാട് – 11
അശ്വിനി ഹോസ്പിറ്റൽ തൃശൂർ- 15
സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -08
മലങ്കര ഹോസ്പിറ്റൽ കുന്നംകുളം – 07
റോയൽ ഹോസ്പിറ്റൽ കുന്നംകുളം – 02
സെന്റ് ആന്റണിസ് പഴുവിൽ – 10
അൻസാർ ഹോസ്പിറ്റൽ പെരുമ്പിലാവ്- 00
യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം-03
സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-06
പാലസ് ഹോസ്പിറ്റൽ പോട്ട -01
മോഡേൺ ഹോസ്പിറ്റൽ കൊടുങ്ങല്ലൂർ -01
5670 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
വെള്ളിയാഴ്ച 731 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 258 പേർ ആശുപത്രിയിലും 473 പേർ വീടുകളിലുമാണ്. മൊത്തം 5871 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 4867 പേർക്ക് ആന്റിജൻ പരിശോധനയും 781 പേർക്ക് ആർടി-പിസിആർ പരിശോധനയും 223 പേർക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 3,77,783 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
397 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,03,501 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 46 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 395 പേരെ ആകെ സ്ക്രീനിംഗ് ചെയ്തു.