മോഹിനിയാട്ടത്തില് മികവിന്റെ മുദ്ര പതിപ്പിച്ച് പാര്വതി സിനേഷ്; ഉര്വശിയുടെ കഥയ്ക്ക് നൃത്താവിഷ്കാരം

ഇരിങ്ങാലക്കുട: ചുവടുകളുടെ താളവും മുദ്രകളുടെ ചാരുതയും ഭാവാഭിനയത്തിന്റെ മികവും ഒത്തുചേര്ന്ന മോഹിനിയാട്ടത്തില് ഒന്നാം സ്ഥാനം നേടി സംസ്ഥാനതല മത്സരത്തിന് യോഗ്യത നേടിയിരിക്കുകയാണ് പാര്വതി സിനേഷ്. തൃശൂര് സെന്ട്രല് സിബിഎസ്ഇ സഹോദയ കലോത്സവത്തില് കാറ്റഗറി രണ്ടിലാണ് പാര്വതി മികവിന്റെ തിളക്കമാര്ന്ന നേട്ടം സ്വന്തമാക്കിയത്. പുരാണത്തിലെ ഉര്വശിയുടെ കഥയെ മോഹിനിയാട്ടത്തിന്റെ ലാസ്യഭംഗിയില് വേദിയിലെത്തിച്ചാണ് ആറാം ക്ലാസുകാരി ഈ നേട്ടം കൈവരിച്ചത്.
മാള ഹോളി ഗ്രേസ് അക്കാദമിയിലെ ആറാം ക്ലാസ് വിദ്യാര്ഥിനിയായ പാര്വതി എട്ടാം വയസിലാണ് നൃത്തപഠനം ആരംഭിച്ചത്. കൊരട്ടി നൂപുര നൃത്തവിദ്യാലയത്തില് കലാമണ്ഡലം ഷീന സുനിലിന്റെ കീഴിലാണ് നൃത്തപഠനം. ഗുരുവിന്റെ മാര്ഗനിര്ദേശവും നിരന്തരമായ പരിശീലനവും നൃത്തത്തോടുള്ള താല്പര്യവും ചേര്ന്നാണ് പാര്വതിയുടെ കലാപ്രയാണം മുന്നേറുന്നത്. പുരാണത്തിലെ അപ്സരസായ ഉര്വശിയുടെ കഥയെ ആസ്പദമാക്കിയാണ് പാര്വതി നൃത്താവിഷ്കാരം ഒരുക്കിയത്.
മോഹിനിയാട്ടത്തിന്റെ തനിമ നിലനിര്ത്തി കഥയെ വേദിയില് അവതരിപ്പിക്കാനുള്ള ശ്രമമാണ് ഈ കൊച്ചുകലാകാരിയുടെ പ്രകടനത്തെ ശ്രദ്ധേയമാക്കുന്നത്. നൃത്തപഠനത്തിനൊപ്പം സ്കൂള് പഠനവും മുന്നോട്ടുകൊണ്ടുപോകുന്ന പാര്വതിക്ക് ഈ വിജയം പുതിയൊരു ചുവടുവയ്പ്പാണ്. ആദ്യമായാണ് സംസ്ഥാനതല മത്സരത്തിന് അര്ഹത നേടുന്നത്. കുഴിക്കാട്ടുശേരി സ്വദേശി സിനേഷിന്റെയും നിമയുടെയും മകളാണ് പാര്വതി. സഹോദരന് പാര്ഥിവ് മാള ഹോളി ഗ്രേസ് അക്കാദമിയില് പ്ലസ് വണ് വിദ്യാര്ഥിയാണ്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നൃത്തച്ചുവടുകളില് അരങ്ങുണര്ന്നു; കലയുടെ പൊന്പൂരം കൊടിയേറി…..
പൂമംഗലം പഞ്ചായത്തില് പകല്വീട് തുറന്നു
ടൗണ് അമ്പ് ഫെസ്റ്റ് ജീവകാരുണ്യ പ്രവര്ത്തനങ്ങളുടെ ഉദ്ഘാടനം
കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്സോണ് ഹോക്കി വനിത വിഭാഗത്തില് ജേതാക്കളായി ക്രൈസ്റ്റ് കോളജ് ടീം
ഇരിങ്ങാലക്കുടയുടെ വികസനം: എംഎല്എയുമായി കൂടിക്കാഴ്ച നടത്തി യുവമോര്ച്ച
റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില് ശുചീകരണ പ്രവര്ത്തനം നടത്തി