കാറളത്ത് വയോധികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി 15 പവനോളം സ്വര്ണം കവര്ന്നു; പ്രതി അറസ്റ്റില്
സാവിത്രി കൊലപാതകക്കേസില് അറസ്റ്റിലായ മുഹമ്മദ് റാഫി (58).

സാമ്പത്തിക ബാധ്യതയെ തുടര്ന്ന് സ്വര്ണം ആവശ്യപ്പെട്ടു; നല്കാതിരുന്നതിലുള്ള വിരോധമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലിസ്

ഇരിങ്ങാലക്കുട: കാറളത്ത് വീടിനുള്ളില് വയോധികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി 15 പവനോളം സ്വര്ണാഭരണങ്ങള് കവര്ന്ന കേസില് പ്രതി അറസ്റ്റില്. കാറളം മൃഗാശുപത്രിക്ക് സമീപം പാറാമ്പുള്ളി റോഡില് അരുമ്പിള്ളി വിജയന്റെ ഭാര്യ സാവിത്രി (79) ആണ് കൊല്ലപ്പെട്ടത്. തൃപ്രയാര് ഈസ്റ്റ് കോടഞ്ചേരി വീട്ടില് മുഹമ്മദ് റാഫി (58) ആണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട സാവിത്രിയുടെ മകന്റെ വീട്ടില് നാലുവര്ഷത്തോളമായി വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു പ്രതി. സാമ്പത്തിക ബാധ്യതകളുണ്ടായിരുന്ന മുഹമ്മദ് റാഫി, പണയംവെക്കുന്നതിനായി സാവിത്രിയോട് സ്വര്ണാഭരണങ്ങള് ആവശ്യപ്പെട്ടിരുന്നതായി പൊലിസ് പറയുന്നു. എന്നാല് സ്വര്ണം ലഭിക്കാതിരുന്നതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണത്തില് കണ്ടെത്തിയത്.
വീട്ടിലെത്തിയ പ്രതി ഹാളില് സോഫയിലിരിക്കുകയായിരുന്ന സാവിത്രിയെ അവരുടെ തന്നെ സാരിത്തലപ്പുകൊണ്ട് കഴുത്തില് മുറുക്കി ബെഡ്റൂമിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോവുകയും അവിടെവെച്ച് കൊലപ്പെടുത്തുകയുമായിരുന്നു. മരണം ഉറപ്പാക്കുന്നതിനായി തലയിണ ഉപയോഗിച്ച് മുഖത്ത് അമര്ത്തിപ്പിടിച്ചതായും പൊലിസ് കണ്ടെത്തി. തുടര്ന്ന് സാവിത്രിയുടെ കഴുത്തിലുണ്ടായിരുന്ന മാലയും കൈകളിലുണ്ടായിരുന്ന വളകളും ഊരിയെടുത്ത് പ്രതി കവര്ച്ച നടത്തി. അന്വേഷണത്തെ വഴിതെറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അടുക്കളയില്നിന്ന് മുളകുപൊടി എടുത്ത് വീടിനുള്ളില് വിതറിയശേഷം പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നാണ് പൊലിസിന്റെ കണ്ടെത്തല്.
മൂന്ന് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം
സംഭവത്തില് കേസെടുത്തതിനു പിന്നാലെ പ്രതിയെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. അന്വേഷണം മൂന്ന് ഗ്രൂപ്പുകളായി തിരിച്ച് വിവിധ സാധ്യതകള് കേന്ദ്രീകരിച്ചായിരുന്നു പരിശോധന. നാടോടി സ്ത്രീകളടക്കമുള്ളവരെയും കുപ്രസിദ്ധ മോഷണസംഘങ്ങളെയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതോടൊപ്പം അയല്വാസികളില്നിന്നും നാട്ടുകാരില്നിന്നും വിവരങ്ങള് ശേഖരിക്കുകയും ചെയ്തു. പ്രത്യേക അന്വേഷണസംഘം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് മുഹമ്മദ് റാഫിയെ പിടികൂടിയത്.
തൃശൂര് റേ്ച് ഡിഐജി ടി. നാരായണന് ഐപിഎസിന്റെ മേല്നോട്ടത്തിലും തൃശൂര് റൂറല് ജില്ലാ പൊലിസ് മേധാവി മുഹമ്മദ് നദീം ഐപിഎസിന്റെ നേതൃത്വത്തിലുമായിരുന്നു അന്വേഷണം. റൂറല് അഡീഷണല് എസ്പി ടി.എസ്. സിനോജ്, ഇരിങ്ങാലക്കുട ഡിവൈഎസ്പി എം.കെ. ഷാജി, കാട്ടൂര് സര്ക്കിള് ഇന്സ്പെക്ടര് എ. വിനോജ്, കാട്ടൂര് എസ്ഐ ഹഷീഷ്, സ്പെഷ്യല് ബ്രാഞ്ച് എസ്ഐ പി.സി. സുനില്, ഡാന്സാഫ് എസ്ഐമാരായ പി.പി. ജയകൃഷ്ണ, ടി.ആര്. ഷൈന്, കാട്ടൂര് എസ്ഐ പി.ജെ. ഫ്രാന്സിസ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. ഡാന്സാഫിലെ ജിഎസ്സിപിഒമാരായ പി.എസ്. സോണി, ഷിന്റോ, ഇരിങ്ങാലക്കുട പൊലിസ് സ്റ്റേഷനിലെ ജിഎസ്സിപിഒമാരായ കൃഷ്ണദാസ്, ഉമേഷ്, കാട്ടൂര് പൊലീസ് സ്റ്റേഷനിലെ സിപിഒ പി.എസ്. മിഥുന് എന്നിവരും അന്വേഷണത്തിന്റെ ഭാഗമായി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നൃത്തച്ചുവടുകളില് അരങ്ങുണര്ന്നു; കലയുടെ പൊന്പൂരം കൊടിയേറി…..
പൂമംഗലം പഞ്ചായത്തില് പകല്വീട് തുറന്നു
ടൗണ് അമ്പ് ഫെസ്റ്റ് ജീവകാരുണ്യ പ്രവര്ത്തനങ്ങളുടെ ഉദ്ഘാടനം
കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്സോണ് ഹോക്കി വനിത വിഭാഗത്തില് ജേതാക്കളായി ക്രൈസ്റ്റ് കോളജ് ടീം
ഇരിങ്ങാലക്കുടയുടെ വികസനം: എംഎല്എയുമായി കൂടിക്കാഴ്ച നടത്തി യുവമോര്ച്ച
റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില് ശുചീകരണ പ്രവര്ത്തനം നടത്തി