നൃത്തച്ചുവടുകളില് അരങ്ങുണര്ന്നു; കലയുടെ പൊന്പൂരം കൊടിയേറി…..
പുല്ലൂര് സെന്റ് സേവ്യേഴ്സ് സ്കൂളില് നടക്കുന്ന തൃശൂര് സെന്ട്രല് സഹോദയ സിബിഎസ്ഇ കലോത്സവം ചലച്ചിത്രതാരം വരദ ഉദ്ഘാടനം ചെയ്യുന്നു.
തൃശൂര് സെന്ട്രല് സഹോദയ സിബിഎസ്ഇ കലോത്സവത്തിന് തിരിതെളിഞ്ഞു
40 വിദ്യാലയങ്ങളില്നിന്ന് 2500ലേറെ പ്രതിഭകള്; 12 വേദികളിലായി 145 ഇനങ്ങള്
ഇരിങ്ങാലക്കുട: നൃത്തച്ചുവടുകളും സംഗീതവും കലയുടെ വൈവിധ്യമാര്ന്ന അവതരണങ്ങളുമായി പുല്ലൂര് സെന്റ് സേവ്യേഴ്സ് സ്കൂള് അങ്കണം ഉണര്ന്നതോടെ തൃശൂര് സെന്ട്രല് സഹോദയ സിബിഎസ്ഇ ജില്ലാ കലോത്സവത്തിന് ആവേശകരമായ തുടക്കമായി. ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്നിന്നെത്തിയ കൗമാര പ്രതിഭകളുടെ സംഗമവേദിയായി സ്കൂള് അങ്കണം മാറി. ചലച്ചിത്രതാരം വരദ കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്വഹിച്ചു. മുഖ്യരക്ഷാധികാരി ഡോ. രാജു ഡേവിസ് പെരേപ്പാടന് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ബിനു കെ. രാജ് മുഖ്യപ്രഭാഷണം നടത്തി. പുല്ലൂര് സെന്റ് സേവ്യേഴ്സ് സിഎംഐ സ്കൂള് മാനേജര് ഫാ. ജോസ് പയ്യപ്പിള്ളി സിഎംഐ ആശംസകള് അര്പ്പിച്ചു. സ്കൂള് പ്രിന്സിപ്പല് ഫാ. അരുണ് പൈനാടത്ത് സിഎംഐ സ്വാഗതവും തൃശൂര് സെന്ട്രല് സഹോദയ ജനറല് സെക്രട്ടറി ഗോപകുമാര് നന്ദിയും പറഞ്ഞു. രാവിലെ മുതല് മാര്ഗംകളിയുടെയും കുച്ചുപ്പുടിയുടെയും ഒപ്പനയുടെയും ചുവടുകള് സ്കൂളിലെ കലോത്സവ വേദികളില് അരങ്ങു തകര്ത്തപ്പോള് കാണികള്ക്ക് അത് ദൃശ്യവിരുന്നായി മാറി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പൂമംഗലം പഞ്ചായത്തില് പകല്വീട് തുറന്നു
ടൗണ് അമ്പ് ഫെസ്റ്റ് ജീവകാരുണ്യ പ്രവര്ത്തനങ്ങളുടെ ഉദ്ഘാടനം
കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്സോണ് ഹോക്കി വനിത വിഭാഗത്തില് ജേതാക്കളായി ക്രൈസ്റ്റ് കോളജ് ടീം
ഇരിങ്ങാലക്കുടയുടെ വികസനം: എംഎല്എയുമായി കൂടിക്കാഴ്ച നടത്തി യുവമോര്ച്ച
റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില് ശുചീകരണ പ്രവര്ത്തനം നടത്തി
ഇന്ത്യന് യൂണിയന് മുസ്ലിം ലീഗ് കണ്വെന്ഷന് നടത്തി