ടി.എന്‍. നമ്പൂതിരിയുടെ 43ാം ചരമവാര്‍ഷിക ദിനാചരണ സമ്മേളനം നടത്തി
ഇരിങ്ങാലക്കുട: കാലഘട്ടം ആവശ്യപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ നാടകം മുതലായ കലാരൂപത്തിലൂടെ സാമൂഹിക മാറ്റത്തിനായി സമൂഹത്തിന്റെ പൊതുധാരയെ പ്രബലപ്പെടുത്തിയ കമ്യൂണിസ്റ്റ് നേതാവായിരുന്നു ടി.എന്‍. നമ്പൂതിരി എന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജന് അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യ സമരസേനാനിയും സിപിഐ നേതാവും കലാസാംസ്കാരിക നായകനുമായിരുന്ന ടി.എന്‍. നമ്പൂതിരിയുടെ 43ാം ചരമവാര്‍ഷിക ദിനാചരണ സമ്മേളനവും ടി.എന്‍. സ്മാരക അവാര്‍ഡ് സമര്‍പ്പണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി കെ. രാജന്. ചടങ്ങില്‍ 2021 ലെ ടി.എന്‍. സ്മാരക അവാര്‍ഡ് നാടകനടിയും നര്‍ത്തകിയും നൃത്ത അധ്യാപികയുമായിരുന്ന കലാമണ്ഡലം ക്ലാരക്ക് മന്ത്രി കെ. രാജന് സമ്മാനിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സ്മാരക സമിതി സെക്രട്ടറി കെ. ശ്രീകുമാര്‍, സിപിഐ മണ്ഡലം സെക്രട്ടറി പി. മണി, ഇ. ബാലഗംഗാധരന്‍, ടി.കെ. സുധീഷ്, ടി.എം. ദേവദാസ്, എന്‍.കെ. ഉദയപ്രകാശ്, അഡ്വ. രാജേഷ് തമ്പാന്, കെ.എസ്. പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.