കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മിറ്റി പ്രതിഷേധ ധര്‍ണ നടത്തി

കരുവന്നൂര്‍: സിപിഎം ഭരിക്കുന്ന കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ 350 കോടി രൂപയുടെ തട്ടിപ്പിനെതിരെ കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബാങ്കിന്റെ ഹെഡ് ഓഫീസിനു മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തി. ധര്‍ണ ഡിസിസി ജനറല്‍ സെക്രട്ടറി ആന്റോ പെരുമ്പുള്ളി ഉദ്ഘാടനം ചെയ്തു. നിക്ഷേപകരുടെ പണം എത്രയും പെട്ടെന്ന് തിരിച്ച് നല്‍കുന്നതിന് ആവശ്യമായ നടപടി ഉടന്‍ കൈകൊളളണമെന്നും സംഭവത്തെക്കുറിച്ച് ജുഡീഷണല്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ആന്റോ പെരുമ്പുള്ളി ആവശ്യപ്പെട്ടു. സിപിഎംക്കാരായ പ്രതികളെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചാല്‍ നിക്ഷേപകരുടെ പണം തിരികെ കിട്ടുന്നതിനും കുറ്റക്കാര്‍ക്ക് തക്കതായ ശിക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ നിയമ നടപടികളുമായി കോണ്‍ഗ്രസ് മുന്നോട്ടു പോകണമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ബൈജു കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി സതീഷ് വിമലന്, ബ്ലോക്ക് സെക്രട്ടറിമാരായ കെ.കെ. അബ്ദുള്ളക്കുട്ടി, പി.എന്‍. സുരേഷ്, കെ.സി. ജെയിംസ്, നിഷ അജയന്, മണ്ഡലം ഭാരവാഹികളായ സിന്ധു അജയന്, ചിന്ത ധര്മരാജന്, നിഷ ഹരിദാസ്, ബിനേഷ്, സൈമണ്‍, വര്‍ഗീസ്, അനീഷ് പുരുഷോത്തമന്, ടി.പി. ഫ്രാന്‍സിസ് എന്നിവര്‍ നേതൃത്വം നല്കി.