ശാസ്ത്രസാഹിത്യ പരിഷത്ത് മേഖലാ സമ്മേളനം ജില്ലാ പ്രസിഡന്റ് ഡോ. കെ. വിദ്യാസാഗര്‍ ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ലിംഗ സമത്വബോധം പ്രീ പ്രൈമറി വിദ്യാഭ്യാസ കാലഘട്ടം മുതല്‍ വളര്‍ത്തിയെടുക്കാന്‍ ബോധപൂര്‍വമായ ഇടപെടല്‍ നടത്തണമെന്നു ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. ഗവ. ഗേള്‍സ് എല്‍പി സ്കൂളില്‍ നടന്ന സമ്മേളനം ജില്ലാ പ്രസിഡന്റ് ഡോ. കെ. വിദ്യാസാഗര്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ദീപ ആന്റണി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.ടി. നിരൂപ്, എ.വി. ഗോകുല്‍ദാസ്, കേന്ദ്ര നിര്‍വാഹകസമിതിയംഗം അഡ്വ. കെ.പി. രവിപ്രകാശ്, വി.ഡി. മനോജ്, കെ. മായ, പ്രിയന് ആലത്ത്, എ.എസ്. ജിനി, ടി.ആര്. ഭുവനേശ്വരന്‍, ജെയ്മോന് സണ്ണി, അഡ്വ. പി.പി. മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ദീപ ആന്റണി (പ്രസിഡന്റ്), ജെയ്മോന് സണ്ണി (സെക്രട്ടറി), റഷീദ് കാറളം (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി
രൂപത സിഎല്‍സി മരിയന്‍ 2കെ25 ക്വിസ് മത്സരം; വെസ്റ്റ് ചാലക്കുടി നിത്യസഹായമാതാ ഇടവകക്ക് ഒന്നാം സമ്മാനം
കെഎസ്എസ്പിഎ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു