കനത്ത മഴയില്‍ പടിയൂരില്‍ വീട്ടുകിണര്‍ ഇടിഞ്ഞുതാഴ്ന്നു

ഇരിങ്ങാലക്കുട: കനത്ത മഴയില്‍ പടിയൂരില്‍ വീട്ടുകിണര്‍ ഇടിഞ്ഞുതാഴ്ന്നു. പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ വൈക്കം ക്ഷേത്രത്തിനടുത്ത് പാറപ്പുറത്ത് നവീന്റെ വീട്ടുകിണറാണ് പുലര്‍ച്ചെ വലിയ ശബ്ദത്തോടെ ഇടിഞ്ഞത്. അടുക്കളയോടു ചേര്‍ന്നുള്ള കിണറിന് എട്ടുകോല്‍ താഴ്ചയുണ്ട്. വിവരമറിഞ്ഞതിനെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. റവന്യൂ വകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ട്.