വായനദിനാചരണവും ഓപ്പണ്‍ ലൈബ്രറി ഉദ്ഘാടനവും

ഇരിങ്ങാലക്കുട: ലിറ്റില്‍ ഫഌര്‍ ഹൈസ്കൂളില്‍ വായന ദിനാചരണവും ഓപ്പണ്‍ ലൈബ്രറി ഉദ്ഘാടനവും കില ഫാക്കല്‍റ്റി ശ്രീധരന് സാര്‍ നിര്‍വഹിച്ചു. ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ മേബിള്‍ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് ജയ്സണ്‍ കരപറമ്പില്‍, അവ്യമ ബിജു, സിസ്റ്റര്‍ നവീന, വിദ്യാര്‍ഥി പ്രതിനിധി പ്രഭാവതി ഉണ്ണി എന്നിവര്‍ പ്രസംഗിച്ചു.