സെന്റ് ആന്‍സ് ഗേള്‍സ് ഹൈസ്കൂളില്‍ വായനാദിനാഘോഷം നടത്തി

എടത്തിരുത്തി: സെന്റ് ആന്‍സ് ഗേള്‍സ് ഹൈസ്കൂളില്‍ വായനാദിനാഘോഷം നടത്തി. നാട്ടുകാര്യം പത്രപ്രവര്‍ത്തകനും അധ്യാപകനുമായ നൗഷാദ് പാട്ടുകുളങ്ങരയാണ് ഓപ്പണ്‍ ലൈബറിയിലേക്കുളള പുസ്തകശേഖരണത്തിനൊരുക്കമായ് ബുക്ക് ബാങ്കിലേക്ക് പുസ്തകം നിക്ഷേപിച്ച് വായനാദിനം ഉദ്ഘാടനം ചെയ്തത്. പിടിഎ പ്രതിനിധി റംല ആഷിക്ക് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റോസ്ലെറ്റ്, സി.എം. ഫാത്തിമ റൈഹാന, കെ.ബി. ശ്രീനന്ദ, കെ.ബി. ആദിലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു. ഉദ്ഘാടകന്‍ നൗഷാദ് പാട്ടുകുളങ്ങര ബഷീര്‍ പഠനശിബിരത്തിനും ബഷീര്‍ കൃതികളുടെ പ്രദര്‍ശനത്തിനും ബഷീര്‍ പഠനശില്പശാലയ്ക്കും നേതൃത്വം നല്കി.

