സിവില് എന്ജിനീയറിംഗ് ഹാക്കത്തോണിന് സമാപനം
ഇരിങ്ങാലക്കുട: നിര്മാണ മേഖലയിലെ സാങ്കേതിക സമസ്യകള്ക്ക് ഫലപ്രദമായ പരിഹാര മാര്ഗങ്ങള് തേടി ക്രൈസ്റ്റ് എന്ജിനീയറിംഗ് കോളജ് സിവില് എന്ജിനീയറിംഗ് വിഭാഗം സംഘടിപ്പിച്ച ഹാക്കത്തോണിന് സമാപനം. മാറ്റര്ലാബ്, ആസ്ട്രക് ഇന്നവേഷന്സ്, യുഎല്സിസിഎസ് തുടങ്ങിയ മുന്നിര കമ്പനികള് നല്കിയ പ്രോബ്ലം സ്റ്റേറ്റ്മെന്റ് കള്ക്ക് ഏറ്റവും മികച്ച പരിഹാര മാര്ഗങ്ങള് തേടിയായിരുന്നു ‘ റാക് ആന്ഡ് ക്രാക്ക് ‘ എന്ന് പേരില് മത്സരം സംഘടിപ്പിച്ചത്. കൊച്ചി മാരിയറ്റ് ഹോട്ടലില് കേരളത്തില് വിവിധ ഭാഗങ്ങളില് നിന്നുള്ള ഒരു ഡസനിലേറെ ടീമുകള് മാറ്റുരച്ച ഫൈനല് റൗണ്ടില് തൃശൂര് ഗവണ്മെന്റ് എന്ജിനീയറിംഗ് കോളജ്, ഫിസാറ്റ് അങ്കമാലി, എന്ഐടി കോഴിക്കോട് എന്നിവിടങ്ങളില് നിന്നുള്ള ടീമുകള് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള് കരസ്ഥമാക്കി. അര ലക്ഷത്തിലേറെ രൂപയാണ് സമ്മാനത്തുകയായി ഒരുക്കിയിരുന്നത്. വിദ്യാര്ഥികള് നിര്ദേശിച്ച മികച്ച ആശയങ്ങള് വ്യവസായ മേഖലയിലെ പ്രമുഖരുമായി ചര്ച്ച ചെയ്യാനുള്ള അവസരവും ഒരുക്കിയിരുന്നു. ഹാക്കത്തോണിന് അധ്യാപകരായ ഡോ. എം.ജി കൃഷ്ണപ്രിയ, വി.പി. പ്രഭാശങ്കര്, അങ്കിത ശശിധരന് എന്നിവര് നേതൃത്വം നല്കി. സമാപന സമ്മേളനത്തില് എക്സിക്യുട്ടീവ് ഡയറക്ടര് ഫാ. ജോണ് പാലിയേക്കര സിഎംഐ, പ്രിന്സിപ്പല് ഡോ. സജീവ് ജോണ്, വൈസ് പ്രിന്സിപ്പല് ഡോ. വി.ഡി. ജോണ്, വ്യവസായ പ്രതിനിധികളായ സി.എം. ജിബീഷ്, അഞ്ജലി ജയദാസ്, ശശികുമാര് തേരയില് തുടങ്ങിയവര് പ്രസംഗിച്ചു.