ശതാബ്ദി നിറവില്‍ കാരുണ്യത്തിന്റെ മുഖവുമായി ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റ് എല്‍പി സ്കൂള്‍
ഇരിങ്ങാലക്കുട: വ്യത്യസ്തങ്ങളായ അഞ്ച് കാരുണ്യ പദ്ധതികളുമായി 100 ന്റെ നിറവില്‍ ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റ് എല്‍പി സ്കൂള്‍. സ്കൂളില്‍ അധ്യാപക രക്ഷാകര്‍ത്തൃ പൊതുയോഗവും ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനവും സംയുക്തമായി നടന്നു. യോഗത്തില്‍ ഇരിങ്ങാലക്കുട എഇഒ ഡോ.എം.സി. നിഷ ശതാബ്ദി ആഘോഷങ്ങള്‍ ഫലകം അനാച്ഛാദനം ചെയ്തുകൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് പി.വി. ശിവകുമാര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റിനറ്റ് ശതാബ്ദി പ്രൊജക്റ്റ് അവതരിപ്പിച്ചു. ഫാ. പോളി കണ്ണൂക്കാടന്‍ രക്ഷിതാക്കള്‍ക്കു ക്ലാസ് നല്കി. ആദ്യ പ്രോജക്ടിന്റെ ഭാഗമായി അഞ്ചു കുടുംബങ്ങള്‍ക്ക് ചികിത്സാസഹായം കൈമാറി. പൂര്‍വവിദ്യാര്‍ഥിയായ ഡോ. ജോസ് തൊഴുത്തുംപറമ്പില്‍ നിര്‍ധനരായ കുട്ടികള്‍ക്കു നല്കിയ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ആലീസ് ടീച്ചര്‍ നന്ദി പ്രകാശിപ്പിച്ചു.