സ്വകാര്യ ബസുകള്‍ വണ്‍േവ നിയമം പാലിക്കുന്നില്ല. യാത്രക്കാര്‍ക്കു ദുരിതം.
ഇരിങ്ങാലക്കുട: ചാലക്കുടിയില്‍ നിന്നും ഇരിങ്ങാലക്കുടയിലേക്ക് വരുന്ന ബസുകള്‍ക്ക് പലതിനും പല നിയമങ്ങളാണ്. വണ്‍വെ പ്രകാരം ക്രൈസ്റ്റ് കോളജ് വഴി പോകുന്നതിന് പകരം ബൈപാസിലൂടേയും ചന്തക്കുന്നിലൂടേയും പോകുന്നു. ഇതു കാരണം കോളജ് റോഡ്, എകെപി എന്നിവിടങ്ങളില്‍ ഇറങ്ങേണ്ടവര്‍ ബുദ്ധിമുട്ടുന്നു. ഇതു മൂലം രാത്രി സമയം അവര്‍ക്ക് എത്തിപെടേണ്ട ഇടങ്ങളിലേക്ക് സ്ത്രീകള്‍ ബസിറങ്ങി ഓട്ടോ വിളിച്ച് പോകേണ്ട ഗതികേടിലാണ്. പുല്ലൂരില്‍ നിന്നും കയറുന്നവരാണെങ്കില്‍ 13 രൂപ ബസ് ചാര്‍ജിന് പുറമേ, മിനിമം ഓട്ടോ ചാര്‍ജ് 30 രൂപ മുതല്‍ അതില്‍ കൂടുതലോ കൊടുക്കേണ്ടി വരും. വണ്‍വെ തെറ്റിച്ച് ഓടുന്ന ബസുകള്‍ക്ക് എതിരെ നടപടി സ്വീകരിച്ച് യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്നാണ് ഉയര്‍ന്നു വന്നിരിക്കുന്ന ആവശ്യം.