നടവരമ്പ് ഗവ. എല്‍പി സ്കൂളില്‍ ഇഎല്‍എ പദ്ധതി ആരംഭിച്ചു

നടവരമ്പ്: നടവരമ്പ് ഗവ. എല്‍പി സ്കൂളില്‍ എന്ഹാന്സിഗ് ലേണിംഗ് ആമ്പിയന്‍സിന്റെ (ഇഎല്‍എ) ഭാഗമായി കഥകളിയെക്കുറിച്ച് കൂടുതല്‍ അറിവുണ്ടാക്കുന്നതിനായി ക്ലാസ് സംഘടിപ്പിച്ചു. പ്രശസ്ത കഥകളി കലാകാരനും ആട്ടക്കഥാ രചയിതാവും അവിട്ടത്തൂര്‍ എല്‍ബിഎസ്എം എച്ച്എസ് അധ്യാപകനുമായ വിനോദ് വാര്യര്‍ ക്ലാസ് നയിച്ചു. പ്രധാന അധ്യാപകന് സെബാസ്റ്റ്യന്‍ ജോസഫ് സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡന്റ് ഇ.കെ. ഷിഹാബ്, അധ്യാപികയായ റോഷ്ന വിബിന് എന്നിവര്‍ സംസാരിച്ചു. അധ്യാപികമാരായ അഞ്ജു, ജെസി, രമ്യ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.